അണ്ടര്‍ 17 ലോകകപ്പ്: ഫിഫ സംഘം ഫെബ്രുവരിയില്‍ കൊച്ചിയില്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഒരുക്കം വിലയിരുത്താന്‍ ഫിഫ സംഘം ഫെബ്രുവരിയില്‍ കൊച്ചിയിലത്തെും. 15 അംഗ സംഘമാണ്  കൊച്ചിയിലത്തെുന്നത്. ഫെബ്രുവരി 15ന് എത്തുന്ന സംഘം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.
സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച വിശദമായ പദ്ധതിയും അന്ന് ചര്‍ച്ച ചെയ്യും. ഇതിന് മുന്നോടിയായി ഫെബ്രുവരി അഞ്ചിന് ഏകാംഗ സമിതി കൊച്ചിയിലത്തെി പ്രാഥമിക പരിശോധന നടത്തും. കൊച്ചിയിലെ ഒരുക്കത്തിനായി കേന്ദ്ര കായിക മന്ത്രാലയം 12.44 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫിസറായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്റ്റേഡിയത്തിനെ ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തുടങ്ങണമെന്ന നിര്‍ദേശത്തോടെയാണ് കായിക മന്ത്രാലയം തുക അനുവദിച്ചിട്ടുള്ളത്.
ടൂര്‍ണമെന്‍റിനെ ആദായ നികുതി വകുപ്പില്‍നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ടൂറിസം വകുപ്പ് പ്രതിനിധികള്‍ ടൂര്‍ണമെന്‍റിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഇന്നലെ നടന്ന കര്‍മസമിതി യോഗത്തില്‍ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി, വേദികളുടെ തലവന്‍ റോമ ഖന്ന, ഓപറേഷന്‍സ് തലവന്‍ സന്ദീപ് മഞ്ച എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.