ലണ്ടന്‍: എഫ്.എ കപ്പില്‍ മുന്‍നിരക്കാരായ ലിവര്‍പൂള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് എക്സറ്റര്‍ സിറ്റിയെ മുക്കി നാലാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റി 2-0ത്തിന് ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ട് പുറത്തായി.
ജോ അലെന്‍, ഷെയി ഓജോ, ജാവോ ടെക്സെയ്റ എന്നിവരാണ് എക്സസ്റ്റര്‍ സിറ്റിയുടെ വലകുലുക്കിയത്. നാലാം റൗണ്ടില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ നേരിടും. 10ാം മിനിറ്റിലായിരുന്നു ലിവര്‍പൂള്‍ ഗോള്‍വേട്ട ആരംഭിച്ചത്. ബ്രാഡ്സ്മിത്ത് നല്‍കിയ പാസില്‍നിന്ന് അലന്‍ തൊടുത്ത ക്ളോസ് റേഞ്ച് ഷോട്ടിന് മറുപടിയുണ്ടായിരുന്നില്ല.
അലെന് പകരക്കാരനായി കളത്തിലിറങ്ങിയ കൗമാരതാരം ഓജോ 74ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയുടെ വലതുഭാഗത്തു നിന്ന് തൊടുത്ത ഷോട്ട് വലയില്‍ പതിച്ചു. എട്ടു മിനിറ്റുകള്‍ക്കു ശേഷം ടെക്സെയ്റ മൂന്നാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ആദ്യ പാദത്തില്‍ 2-2 എന്ന സ്കോറില്‍ സമനിലയിലായിരുന്നു. ഇരുപകുതികളിലുമായി വഴങ്ങിയ രണ്ടുഗോളിനാണ് ലെസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാമിനോട് തോറ്റു പുറത്തായത്. കൊറിയന്‍ താരം ഹ്യൂന്‍ മിന്‍സന്‍ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. അവസാന 18 മിനിറ്റില്‍ ജറമി വാര്‍ഡിയെ കളത്തിലിറക്കിയെങ്കിലും തോല്‍വി തടയാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.