സംബ്രോട്ട ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രതിരോധമതിലിലെ സൂപ്പര്‍താരം ജിയാന്‍ലൂക സംബ്രോട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് പരിശീലകനായത്തെുന്നു. മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്‍െറ പിന്‍ഗാമിയായാണ് ലോകചാമ്പ്യന്‍ ടീമംഗവും ബാഴ്സലോണ, യുവന്‍റസ്, മിലാന്‍ താരവുമായ സംബ്രോട്ട ഇന്ത്യയിലത്തെുന്നത്. രണ്ടുവര്‍ഷമായി സ്വിസ് ക്ളബ് ചിയാസോയുടെ പരിശീലകനാണ് 39കാരനായ സംബ്രോട്ട. 1999 മുതല്‍ 2010 വരെ ഇറ്റാലിയന്‍ കുപ്പായത്തില്‍ 98 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 2012ലാണ് മിലാനില്‍നിന്നും ചിയാസോയിലേക്ക് പറക്കുന്നത്. 2014 മുതല്‍ മുഴുസമയ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.