ബ്രസീല്‍ ടീമില്‍ നെയ്മര്‍

റിയോ ഡെ ജനീറോ: കോപയില്‍ കാണാതെപോയ നെയ്മര്‍ ടച്ചുമായി ബ്രസീല്‍ ഒളിമ്പിക്സ് ഫുട്ബാളിനൊരുങ്ങുന്നു. 2014 ലോകകപ്പിലെ ദുരന്തഓര്‍മകള്‍, അതേമണ്ണില്‍തന്നെ കുഴിച്ചുമൂടാനുള്ള തയാറെടുപ്പുമായാണ് നെയ്മറിന്‍െറയും കൂട്ടുകാരുടെയും ഒരുക്കം. ബ്രസീലിന് ആദ്യ ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിക്കാന്‍ കോപ അമേരിക്ക ശതാബ്ദി പോരാട്ടത്തില്‍നിന്നും വിട്ടുനിന്ന നെയ്മറെ ഉള്‍പ്പെടുത്തി 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. പി.എസ്.ജി ഡിഫന്‍ഡര്‍ മാര്‍ക്വിനോസ്, ബാഴ്സയില്‍ നെയ്മറുടെ സഹതാരം റഫിഞ്ഞ, ലാസിയോ മിഡ്ഫീല്‍ഡര്‍ ഫിലിപ് ആന്‍ഡേഴ്സന്‍, കൗമാര താരം ഗബ്രിയേല്‍ ബര്‍ബോസ, അത്ലറ്റികോ മിനീറോയുടെ ഡഗ്ളസ് സാന്‍േറാസ് എന്നിവരും ബ്രസീല്‍ ടീമിലുണ്ട്.
ആഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നതെങ്കിലും രണ്ടു ദിവസം മുമ്പായി ഫുട്ബാള്‍ പോരാട്ടങ്ങള്‍ക്ക് കിക്കോഫ് കുറിക്കും. ഗ്രൂപ് ‘എ’യില്‍ ദക്ഷിണാഫ്രിക്ക, ഇറാഖ്, ഡെന്മാര്‍ക് എന്നിവര്‍ക്കൊപ്പമാണ് ബ്രസീല്‍.
യൂറോ ചാമ്പ്യന്‍ ടീമംഗങ്ങള്‍ ആരുമില്ലാതെ പോര്‍ചുഗലിന്‍െറ ഒളിമ്പിക്സ് ഫുട്ബാള്‍ ടീം. ദേശീയ ടീമില്‍ രണ്ടു മത്സരം കളിച്ച ആന്ദ്രെ മാര്‍ടിന്‍സ് മാത്രമാണ് സീനിയര്‍ താരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.