സുബ്രതോ കപ്പ്: മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജേതാക്കള്‍


ശ്രീകൃഷ്ണപുരം: 57ാമത് സുബ്രതോ മുഖര്‍ജി കപ്പ് ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിനുള്ള സെലക്ഷന്‍ ക്യാമ്പ് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സമാപിച്ചു. 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ജില്ല കേരളത്തെ പ്രതിനിധീകരിക്കും. തിങ്കളാഴ്ച നടന്ന ഫൈനലില്‍ തൃശൂര്‍ ജില്ലയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്. മലപ്പുറത്തിനുവേണ്ടി എം.എസ്.പി എച്ച്.എസ്.എസാണ് ഗ്രൗണ്ടിലിറങ്ങിയത്. 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും നേരത്തേ യോഗ്യത നേടിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.