മഡ്രിഡ്: ഇടവേളക്കു ശേഷം ഒളിമ്പിക്സ് മെഡല്‍ തേടി പി.ആര്‍. ശ്രീജേഷിനു കീഴിലുള്ള ഇന്ത്യന്‍ ഹോക്കി സംഘം യാത്ര പുറപ്പെട്ടു. അവസാനവട്ട തയാറെടുപ്പിനും സന്നാഹ മത്സരങ്ങള്‍ക്കുമായി സ്പെയിനിലത്തെിയ സംഘം ആഗസ്റ്റ് ആദ്യ വാരത്തില്‍ ഒളിമ്പിക്സ് വേദിയായ റിയോയിലേക്ക് യാത്രതിരിക്കും. ബംഗളൂരുവില്‍നിന്നും പുറപ്പെട്ട ഹോക്കി ടീം തിങ്കളാഴ്ച മഡ്രിഡിലത്തെി.ആത്മവിശ്വാസത്തോടെയാണെങ്കിലും കരുതലോടെയാണ് ഇന്ത്യയുടെ ഒരുക്കമെന്ന് ശ്രീജേഷ് പറഞ്ഞു. ‘ഒളിമ്പിക്സാണിത്. ഒന്നും എളുപ്പമല്ല. എല്ലാ മത്സരവും ശക്തമാണ്. ആറ് ടീമുകളടങ്ങിയ ഗ്രൂപ്പില്‍നിന്നും നാലുപേര്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത. ഓരോ പോയന്‍റും വിലപ്പെട്ടതാണ്. പുതിയ ഫോര്‍മേഷന്‍ ഇന്ത്യക്ക് സഹായകമാവും. ക്വാര്‍ട്ടറില്‍ ആരെ നേരിടാനും ടീം സജ്ജമാണ്.’ -ശ്രീജേഷ് പറഞ്ഞു. നായകത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹോക്കി ടീം ഗെയിമാണെന്നായിരുന്നു മലയാളി ക്യാപ്റ്റന്‍െറ മറുപടി. ഗ്രൗണ്ടില്‍ 11 പേരും ക്യാപ്റ്റന്മാരാണ്. ഓരോരുത്തര്‍ക്കും സ്വന്തം ഉത്തരവാദിത്തമുണ്ട്. അത് പൂര്‍ത്തിയാക്കിയാല്‍ വിജയം ഇന്ത്യയുടെ വഴിയിലത്തെും -ശ്രീജേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.