ഫ്രാന്‍സില്‍ പൊഗ്ബയാണ് താരം

ഫ്രാന്‍സ്
ഫിഫ റാങ്ക്: 17
ബെസ്റ്റ് ഇന്‍ യൂറോ: 1984, 2000 ചാമ്പ്യന്മാര്‍
2012 യൂറോ: ക്വാര്‍ട്ടര്‍ ഫൈനല്‍
കോച്ച്: ദിദിയര്‍ ദെഷാംപ്സ്,
ക്യാപ്റ്റന്‍: ഹ്യൂഗോ ലോറിസ്

സ്റ്റാര്‍മാന്‍
പോള്‍ പൊഗ്ബ: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ മികച്ച താരങ്ങളില്‍ ഒരാളായ പൊഗ്ബയിലാണ് ആതിഥേയരായ ഫ്രാന്‍സിന്‍െറ പ്രതീക്ഷ. നീളന്‍ കാലുകളുമായി ഏത് പ്രതിരോധത്തെയും കീറിമുറിക്കാനുള്ള മികവാകും ഈ യൂറോയിലെ ഫ്രാന്‍സിന്‍െറ ഗതി നിശ്ചയിക്കുന്നത്.
ശ്രദ്ധേയതാരങ്ങള്‍: ബ്ളെയ് മറ്റൗഡി, ഒലിവര്‍ ജിറൂദ്, ആന്‍റണി മാര്‍ഷല്‍, മമദൗ സാഖോ.
സിനദിന്‍ സിദാന്‍ യുഗത്തിനുശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഫ്രാന്‍സാണ് ഇക്കുറി. സ്വന്തംമണ്ണില്‍ ലോകകപ്പത്തെിയപ്പോഴായിരുന്നു 1998ല്‍ ജേതാക്കളായത്. 1984ല്‍ യൂറോ കിരീടമണിഞ്ഞതും സ്വന്തം മണ്ണില്‍. നാട്ടുകാരുടെ മുന്നില്‍ ഏറ്റവുംമികച്ച ടീമാവുമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ.

റുമേനിയ
ഫിഫ റാങ്ക്: 22
ബെസ്റ്റ് ഇന്‍ യൂറോ: 2000 ക്വാര്‍ട്ടര്‍ഫൈനല്‍
2012 യൂറോ: യോഗ്യത നേടിയില്ല
കോച്ച്: ആങ്കല്‍ ലോര്‍ദനേസ്കു
ക്യാപ്റ്റന്‍: വ്ളാദ് ഷിരിഷെസ്
സ്റ്റാര്‍മാന്‍
റസ്വാന്‍ റാറ്റ്-റയോ വയ്യെകാനോയുടെ പ്രതിരോധനിരക്കാരനായ റസ്വാന്‍ റാറ്റ് റുമേനിയന്‍ ടീമിലെ പരിചയസമ്പന്നനായ കളിക്കാരന്‍. 111 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റസ്വാന്‍െറ സാന്നിധ്യം തന്നെയാവും റുമേനിയക്ക് ഗ്രൂപ് റൗണ്ടിലെ പ്രധാന ആത്മവിശ്വാസം.
ശ്രദ്ധേയതാരങ്ങള്‍: വ്ളാദ് ഷിരിഷെസ്, ഫ്ളോറിന്‍ ഗാര്‍ഡോസ്

യോഗ്യതാ റൗണ്ടില്‍ അച്ചടക്കമുള്ള ടീമുകളിലൊന്നായിരുന്നു റുമേനിയ. കരുത്തുറ്റ പ്രതിരോധത്തെ മറികടക്കുക ഏത് വമ്പന്മാര്‍ക്കും വെല്ലുവിളി. യോഗ്യതാ പോരാട്ടത്തില്‍ പത്ത് കളിയില്‍ രണ്ടു തവണ മാത്രമേ ഗോള്‍ വഴങ്ങിയുള്ളൂ. 2004 യൂറോയിലെ ഗ്രീക്കിന്‍െറ അട്ടിമറികുതിപ്പിനോടാണ് റുമേനിയയുടെ വരവിനെ താരതമ്യം ചെയ്യുന്നത്.

അല്‍ബേനിയ
ഫിഫ റാങ്ക്: 42
ബെസ്റ്റ് ഇന്‍ യൂറോ: ഇക്കുറി ആദ്യ യൂറോകപ്പ്
കോച്ച്: ജിയാനി ഡി ബിയാസി
ക്യാപ്റ്റന്‍: ലോറിക് കാന

സ്റ്റാര്‍മാന്‍
 ക്യാപ്റ്റന്‍ ലോറിക് കാന. ഇംഗ്ളീഷ് ക്ളബ് സണ്ടര്‍ലന്‍ഡിന്‍െറ മുന്‍ താരമായിരുന്ന കാന 92 മത്സരങ്ങളില്‍ ദേശീയടീമിന്‍െറ ജഴ്സിയണിഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ളബ് നാന്‍റസിന്‍െറ താരം.
ശ്രദ്ധേയതാരങ്ങള്‍: ടൗലന്‍റ് ഷാക, ബെകിം ബലാജ്.
യൂറോകപ്പില്‍ അരങ്ങേറ്റ പോരാട്ടമാണെങ്കിലും യോഗ്യതാ റൗണ്ടില്‍ മികച്ച ഫോമിലായിരുന്നു അല്‍ബേനിയ. പോര്‍ചുഗലിനെയും അട്ടിമറിച്ചവര്‍ ഗ്രൂപ് റൗണ്ടില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇറ്റാലിയന്‍ കോച്ച് ജിയാനി തന്നെ ടീമിന്‍െറ കരുത്ത്.

സ്വിറ്റ്സര്‍ലന്‍ഡ്
ഫിഫ റാങ്ക് 15
ബെസ്റ്റ് ഇന്‍ യൂറോ: ഗ്രൂപ് റൗണ്ട്
2012 യൂറോ: യോഗ്യത നേടിയില്ല
കോച്ച്: വ്ളാദിമിര്‍ പെറ്റ്കോവിച്
ക്യാപ്റ്റന്‍: സ്റ്റെഫാന്‍ ലിഷ്റ്റെനര്‍
സ്റ്റാര്‍മാന്‍: ഷെര്‍ദാന്‍ ഷാകിരി: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് സ്റ്റോക് സിറ്റി താരം. ദേശീയ ടീമിനായി 53 കളിയില്‍ 17 ഗോള്‍ നേടിയ 24കാരന്‍ തന്നെയാവും യൂറോയിലെ പ്രധാന താരങ്ങളിലൊന്ന്്.
ശ്രദ്ധേയതാരങ്ങള്‍: ഗൊകാന്‍ ഇന്‍ലെര്‍, വാലോന്‍ ബെഹ്റാമി.
ഗ്രൂപ് റൗണ്ടിനപ്പുറം യൂറോയില്‍ സാന്നിധ്യമൊന്നുമില്ലാത്ത സ്വിറ്റ്സര്‍ലന്‍ഡിന് ഏറെ സാധ്യതകളുള്ള ടീമാണ് ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍വരെയത്തെിയ സ്വിസ് എക്സ്പ്രസ് യൂറോയില്‍ ക്വാര്‍ട്ടറിലെങ്കിലും എത്തുമെന്നുറപ്പ്. ഇറ്റലി, ജര്‍മനി, ഇംഗ്ളണ്ട് പ്രീമിയര്‍ ലീഗുകളിലെ താരങ്ങളാണ് ടീമിന്‍െറ കരുത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.