ബെയ്ലും റൂണിയും നേര്‍ക്കുനേര്‍



ഇംഗ്ളണ്ട്
ഫിഫ റാങ്ക് 3. ബെസ്റ്റ് ഇന്‍ യൂറോകപ്പ്: സെമിഫൈനല്‍ (1996). 2012 യൂറോ: ക്വാര്‍ട്ടര്‍ ഫൈനല്‍. കോച്ച്: റോയ് ഹോഡ്സന്‍. ക്യാപ്റ്റന്‍: വെയ്ന്‍ റൂണി
സ്റ്റാര്‍മാന്‍: വെയ്ന്‍ റൂണി-ക്ളബായ മാ ഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഫോമില്‍ വിമര്‍ശിക്കപ്പെടുമ്പോഴും ഇംഗ്ളണ്ടില്‍ റൂണി തന്നെയാണ് നമ്പര്‍ വണ്‍. 111 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ് 52 ഗോളടിച്ച റൂണിയെക്കാള്‍ മിടുക്കനായി ഇംഗ്ളീഷുകാര്‍ മറ്റൊരാളെ കാണുന്നുമില്ല.
ശ്രദ്ധേയ താരങ്ങള്‍: മാകസ് റാഷ്ഫോഡ്, ജാമി വാര്‍ഡി, ഹാരി കെയ്ന്‍, ജെയിംസ് മില്‍നര്‍, റഹിം സ്റ്റര്‍ലിങ്, ജോ ഹാര്‍ട്ട്.
ആദ്യ യൂറോ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ളണ്ടിന്‍െറ ഒരുക്കം. താരപ്പട ഫോമിലേക്കുയര്‍ന്നാല്‍ യൂറോയിലെ സ്വപ്നസംഘമാവും ഇംഗ്ളണ്ട്. കോച്ച് റോയ് ഹോഡ്സനു കീഴില്‍ നേരത്തെ തന്നെ പടയൊരുക്കം തുടങ്ങിയതാണ്. യോഗ്യതാ റൗണ്ടില്‍ 33 പേരെയും മാറിമാറി കളിപ്പിച്ചു.  

റഷ്യ
ഫിഫ റാങ്ക്: 27. ബെസ്റ്റ് ഇന്‍ യൂറോ: 2008 സെമിഫൈനല്‍. 2012 യൂറോ: ഗ്രൂപ്പ് സ്റ്റേജ്
കോച്ച്: ലിയോണിഡ് സ്ളറ്റ്സ്കി.ക്യാപ്റ്റന്‍: റൊമാന്‍ ഷിറോകോവ്
സ്റ്റാര്‍മാന്‍: ആര്‍ടം സിയുബ- സെനിത് സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് താരം. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആറ് കളിയില്‍ ആറ് ഗോളുമായി മികച്ച ഫോമില്‍. റഷ്യക്കുവേണ്ടി 18 കളിയില്‍ ഒമ്പത് ഗോളുകള്‍
കഴിഞ്ഞ ലോകകപ്പിനു പിന്നാലെ യൂറോ യോഗ്യതാ റൗണ്ടിലും ഇറ്റാലിയന്‍ പരിശീലകന്‍ ഫാബിയോ കപെല്ളോയെ പരീക്ഷിച്ചെങ്കിലും ദയനീയമായിരുന്നു റഷ്യ. ആറു കളിയില്‍ എട്ട് പോയന്‍റ് മാത്രം. ഒടുവില്‍ കാപെല്ളോയെ പുറത്താക്കി ലിയോണിഡ് സ്ളറ്റ്സ്കിയെ പരിശീലകനായി എത്തിച്ച ശേഷമായിരുന്നു യോഗ്യതാ റൗണ്ടില്‍ തിരിച്ചുവരവ്. തുടര്‍ച്ചയായി നാലു ജയത്തോടെ ടീം ഫ്രാന്‍സിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. പ്രതിരോധത്തിലൂന്നിയാണ് പുതിയ പരിശീലകന്‍െറ ശൈലി.

വെയ്ല്‍സ്
ഫിഫ റാങ്ക് 26. ബെസ്റ്റ് ഇന്‍ യൂറോ: യോഗ്യത നേടുന്നത് ആദ്യമായി. കോച്ച്: ക്രിസ് കോള്‍മാന്‍. ക്യാപ്റ്റന്‍: ആഷ്ലി വില്യംസ്
സ്റ്റാര്‍മാന്‍: ഗാരെത് ബെയ്ല്‍ -റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍താരം. ബെയ്ലിന്‍െറ ഒറ്റയാന്‍ ഫോമിലായിരുന്നു വെയ്ല്‍സ് ചരിത്രത്തിലാദ്യമായി യൂ േറാകപ്പ് യോഗ്യത നേടിയത്. ഇതേ സീസണില്‍ ഫിഫ റാങ്കിലെ മികച്ച സ്ഥാനമായ എട്ടിലുമത്തെി.
ശ്രദ്ധേയതാരങ്ങള്‍: ലോ അലന്‍, ആരോണ്‍ റംസി, ആന്‍ഡി കിങ്, ജോര്‍ജ് വില്യംസ്
58 വര്‍ഷത്തെ കാത്തിരിപ്പിന് ലഭിച്ച വിരാമം, ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് ബെയ്ലും സംഘവും. ഗ്രൂപ് റൗണ്ടില്‍ ഇംഗ്ളണ്ടുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മാതൃരാജ്യവുമായുള്ള ഏറ്റുമുട്ടല്‍ കൂടിയാവുമത്. ബെയ്ലും റംസിയും ടോപ് ഗോള്‍ സ്കോറര്‍മാര്‍.

സ്ലോവാക്യ
ഫിഫ റാങ്ക് 24. ബെസ്റ്റ് ഇന്‍ യൂറോ: യോഗ്യത നേടുന്നത് ആദ്യം. കോച്ച്: യാന്‍ കൊസാക്ള ക്യാപ്റ്റന്‍: മാര്‍ടിന്‍ സ്കര്‍ടല്‍. സ്റ്റാര്‍മാന്‍: മരെക് ഹംസ്കി -വൈസ് ക്യാപ്റ്റന്‍, ഇറ്റാലിയന്‍ ക്ളബ് നാപോളിയുടെ പ്ളേമേക്കര്‍. മധ്യനിരയിലെ ക്രിയേറ്റീവ് താരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.