ലണ്ടന്‍: ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സ്മരണികകള്‍ വിറ്റുപോയത് ചൂടപ്പംപോലെ. മൂന്നു ദിവസമായി ലണ്ടനില്‍ നടന്ന ലേലത്തില്‍ 50 ലക്ഷം ഡോളറിനാണ് (ഏകദേശം 335 കോടി രൂപ) ലോകകപ്പിലെ സ്വര്‍ണമെഡലടക്കം ആരാധകര്‍ വാങ്ങിയത്. ലേലസ്ഥാപനമായ ജൂലിയന്‍സാണ് മൂന്നു ദിവസങ്ങളിലായി ലേലം നടത്തിയത്.
58ലെയും 62ലെയും ലോകകപ്പിലെ സ്മരണികകളും വിറ്റുപോയി. 30 ലക്ഷം ഡോളര്‍ പ്രതീക്ഷിച്ചിടത്താണ് 50 ലക്ഷം ഡോളര്‍ കിട്ടിയത്. പെലെയുടെ ആയിരാമത്തെ മത്സരത്തില്‍ കിട്ടിയ കിരീടവും യുള്‍റിമെ ട്രോഫിയുടെ പകര്‍പ്പും ബൂട്ടുകളും ലേലത്തില്‍ പോയി. ലേലത്തില്‍നിന്ന് കിട്ടിയ തുകയുടെ ഒരു ഭാഗം ബ്രസീലിലെ കുട്ടികളുടെ ആശുപത്രിക്ക് സംഭാവന നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.