ബോര്‍ഡ്യൂഷ്: യൂറോകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന വെയില്‍സും സ്ലോവാക്യയും ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തില്‍ ശനിയാഴ്ച കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. ഉദ്ഘാടനദിവസത്തിലെ രണ്ടാം മത്സരത്തില്‍ ഗ്രൂപ് എ എതിരാളികളായ അല്‍ബേനിയയും സ്വിറ്റ്സര്‍ലന്‍ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.
പരിക്കിന്‍െറ പിടിയില്‍നിന്ന് മിഡ്ഫീല്‍ഡര്‍മാരായ ജോ ലെഡ്ലെയും ജോ അലനും സ്ട്രൈക്കര്‍ ഹല്‍ റോബ്സണ്‍ കനുവും തിരിച്ചത്തെുന്നു എന്നതാണ് വെയില്‍സ് ക്യാമ്പില്‍നിന്നുള്ള സന്തോഷ വാര്‍ത്ത. സ്ലോവാക്യന്‍ നിരയില്‍ പക്ഷേ, എക്കാലത്തെയും ടോപ് സ്കോറര്‍ ആയ റോബര്‍ട്ട് വിട്ടേക് പരിക്കുകാരണം കളിക്കുന്നില്ല. മുന്‍ നിരയില്‍ ആദം നെമെക്കിനെയോ മൈക്കല്‍ ഡുരിസിനെയോ ആയിരിക്കും കോച്ച് യാന്‍ കൊസാക് പരീക്ഷിക്കുന്നത്.
യോഗ്യതാമത്സരങ്ങളില്‍ റയല്‍ മഡ്രിഡ് താരം ഗാരെത് ബെയ്ല്‍ ആണ് വെയില്‍സിന്‍െറ ടോപ്സ്കോററായത്. നാപോളി താരം മാര്‍ക് ഹാംസിക് ആണ് സ്ലോവാക്യയുടെ യോഗ്യതാ റൗണ്ട് ടോപ് സ്കോറര്‍. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 2008 യൂറോ യോഗ്യത റൗണ്ടിലാണ്. ആദ്യ പാദത്തില്‍ സ്വന്തം മണ്ണില്‍ 5-1ന് വെയില്‍സ് പരാജയപ്പെട്ടപ്പോള്‍ മറുപാദത്തില്‍ സ്ലോവാക്യ 5-2ന് സ്വന്തം തട്ടകത്തില്‍ വീണു. അന്നത്തെ രണ്ടു മത്സരങ്ങളിലും യുവതാരങ്ങളായിരുന്ന ബെയ്ലും ഹാംസികുമാണ് ശനിയാഴ്ച സൂപ്പര്‍ താരങ്ങളായി തങ്ങളുടെ ടീമിന്‍െറ കുന്തമുനകളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.