ഫ്രഞ്ച് പായറ്റ്


പാരിസ്: യുവേഫ ഫ്രഞ്ച് ലേഖകന്‍ ഡേവിഡ് ക്രോസന്‍െറ അഭിപ്രായത്തില്‍ ഇതാദ്യമായി റുമേനിയന്‍ പത്രക്കാര്‍ തോല്‍വിയോട് പോസിറ്റീവായി പ്രതികരിച്ചു. ‘സമനില പ്രതീക്ഷിച്ച മത്സരത്തില്‍ 89ാം മിനിറ്റില്‍ ഞങ്ങള്‍ തോറ്റു. ദിമിത്രി പായറ്റിന്‍െറ വിസ്മയിപ്പിക്കുന്ന ഷോട്ട് ഞങ്ങളെ തോല്‍പിച്ചുകളഞ്ഞു’. യൂറോകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ്, റുമേനിയയെ 2-1ന് കീഴടക്കി പടയോട്ടത്തിന് കിക്കോഫ് കുറിച്ചു. 57ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരന്‍ ഒളിവര്‍ ജിറൂഡാണ് ആദ്യം വലകുലുക്കിയത്. 65ാം മിനിറ്റില്‍ റുമേനിയയുടെ ബോഗ്ദാന്‍ സ്റ്റാന്‍കു പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ മടക്കി. എന്നാല്‍, 89ാം മിനിറ്റില്‍ ദിമിത്രി പായറ്റ് വാരകള്‍ അകലെനിന്നും തൊടുന്ന വെടിയുണ്ടയില്‍ റുമേനിയന്‍ അട്ടിമറി മോഹങ്ങള്‍ തരിപ്പണമായി.
4-3-3 ശൈലിയുമായാണ് ഫ്രാന്‍സും റുമേനിയയും പന്തുതട്ടാനിറങ്ങിയത്. ബ്ളെയ്സ് മറ്റ്യുഡിയുടെ ഷോട്ടിലൂടെയാണ് മത്സരത്തിന് രണ്ടാം മിനിറ്റില്‍തന്നെ ചൂടുപിടിച്ചത്. നാലാം മിനിറ്റില്‍ റുമേനിയ ആതിഥേയരെ വിറപ്പിച്ചു. എന്നാല്‍, സ്റ്റാന്‍കുവിന്‍െറ ക്ളോസ്റേഞ്ച് ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് ധീരതയോടെ തട്ടിയകറ്റി. പിന്നീട് ഫ്രഞ്ച്പടയിലെ ഒളിവര്‍ ജിറൗഡും അന്‍േറാണിയോ ഗ്രിസ്മാനും നടത്തിയ നീക്കങ്ങള്‍ നിര്‍ഭാഗ്യത്താല്‍ ഗോളായി മാറിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.