അരങ്ങേറ്റക്കാരുടെ ബലപരീക്ഷണത്തില്‍ ജയം വെയില്‍സിനൊപ്പം

ബോര്‍ഡയോക്സ്: ഒരുനിമിഷം വിശ്രമമില്ലാത്ത പോരാട്ടം. അതിവേഗ ഫുട്ബാളിന്‍െറ വിസ്മയക്കാഴ്ച. യൂറോകപ്പിലെ അരങ്ങേറ്റക്കാരുടെ ബലപരീക്ഷണത്തില്‍ ജയം വെയില്‍സിനൊപ്പം. കളിയുടെ പത്താം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ ഫ്രീകിക്കിലൂടെയും 81ാം മിനിറ്റില്‍ പകരക്കാരനായത്തെിയ റോബ്സണ്‍ കാനുവും നേടിയ ഗോളിലൂടെ സ്ലോവാക്യയെ 2-1ന് തകര്‍ത്ത് വെയില്‍സിന്‍െറ ഗംഭീര അരങ്ങേറ്റം. കളമുണരും മുമ്പേ പിറന്ന ബെയ്ലിന്‍െറ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിന് അതേനാണയത്തില്‍ മറുപടിനല്‍കി രണ്ടാം പകുതിയില്‍ സ്ലോവാക്യ ഒപ്പമത്തെിയെങ്കിലും അത്യധ്വാനംചെയ്ത വെയില്‍സിനായി അന്തിമ ജയം. 61ാം മിനിറ്റില്‍ ആന്ദ്രെ ദുഡയുടെ വകയായിരുന്നു സ്ലോവാക്യ സമനില പിടിച്ചത്. ഫിഫ റാങ്കിങ്ങിലും മികവിലും ഒപ്പത്തിനൊപ്പമാണെങ്കിലും ബെയ്ലും ആരോണ്‍ റംസിയുമെല്ലാം അണിനിരന്ന വെയില്‍സിനായിരുന്നു പകിട്ടേറെ. ബെയ്ലും വില്യസും നയിച്ച വെയില്‍സ് മുന്നേറ്റത്തെ അഞ്ചു പ്രതിരോധനിരക്കാരെ അണിനിരത്തിയാണ് എതിരാളികള്‍ ചെറുത്തത്. അതേസമയം, സ്ലോവാക്യ മൈക്കല്‍ ഡുറിസിനെ മുന്നില്‍നിര്‍ത്തി ഏകാംഗ ആക്രമണത്തിനായിരുന്നു തന്ത്രം മെനഞ്ഞെടത്.

കിക്കോഫിനു പിന്നാലെ രണ്ടാം മിനിറ്റില്‍തന്നെ സ്ലോവാക്യ മുന്നറിയിപ്പുനല്‍കി. അടുത്ത മിനിറ്റില്‍ വിങ്ങിലൂടെ മുന്നേറിയ വെയില്‍സും എതിര്‍പാളയത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. മാറിമറിഞ്ഞ ഈ മുന്നേറ്റമായിരുന്നു കളിയുടെ 90 മിനിറ്റും ഗ്രൗണ്ട് കണ്ടത്. ജോണി വില്യംസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ബുള്ളറ്റ് ഷോട്ട് കണക്കെ ബെയ്ല്‍ വലയിലേക്ക് അടിച്ചുകയറ്റി സ്ലോവാക്യയെ ഞെട്ടിച്ചു. 61ാം മിനിറ്റിലെ മറുപടി സ്പ്രിന്‍റ് റണ്ണപ്പിലൂടെയായിരുന്നു.     

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.