ഇഞ്ചുറി ടൈമില്‍ ഇംഗ്ലണ്ടിന് സമനില

മാഴ്സെ: താരപ്പടയുമായിറങ്ങിയ ഇംഗ്ളണ്ടിനെ ഇഞ്ചുറി ടൈം ഗോളില്‍ സമനിലയില്‍ കുരുക്കി (1-1) റഷ്യയുടെ ഷോക്ക്. ഗ്രൂപ് ‘ബി’യില്‍ കളിയുടെ 73ാം മിനിറ്റില്‍ എറിക് ഡിയറിന്‍െറ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലത്തെിയ ഇംഗ്ളണ്ടിനെ നിലംപരിശാക്കി ഇഞ്ചുറി ടൈമില്‍ ഡെനിസ് ഗുല്‍ഷകോവാണ് സമനില പിടിച്ചത്. ഇരു പക്ഷത്തുനിന്നുമായി പിറന്ന രണ്ട് ഗോളിനേക്കാള്‍ നഷ്ടപ്പെടുത്തിയ ഒരു ഡസനോളം അവസരങ്ങളായിരുന്നു കളിയുടെ ഹൃദയം കവര്‍ന്നത്. വെയ്ന്‍ റൂണി, ഹാരികെയ്ന്‍, റഹിം സ്റ്റര്‍ലിങ്, ആഡം ലല്ലാന എന്നിവരെ പ്ളെയിങ് ഇലവനില്‍ ഇറക്കിയ കോച്ച് റോയ് ഹോഡ്സന്‍െറ മനം പോലെതന്നെ ഇംഗ്ളീഷുകാര്‍ കളം വാണു. പക്ഷേ, എല്ലാം മുമ്പേ ഗണിച്ചെടുത്ത റഷ്യ കോട്ടകെട്ടിയ പ്രതിരോധവുമായി എതിരാളിയെ പിടിച്ചുകെട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.