ക്രൊയേഷ്യക്ക് വിജയത്തുടക്കം

പാരിസ്: ആരാധകര്‍ കളത്തിനുപുറത്ത് ചോരചിന്തിയതായിരുന്നു ഇതുവരെയുള്ള കാഴ്ചയെങ്കില്‍, ക്രൊയേഷ്യ-തുര്‍ക്കി പോരാട്ടത്തില്‍ മൈതാനത്തും ചോരപൊടിഞ്ഞു. മരിയോ മാന്‍സുകിച്ചും ലൂക മോദ്രിച്ചും ഇവാന്‍ രകിടിച്ചും കെട്ടഴിച്ചുവിട്ട വേതാളത്തെപ്പോലെ പന്തുമായി ഇരുവിങ്ങിലൂടെയും പരക്കംപാഞ്ഞപ്പോള്‍ പരുക്കനടവുകളുമായി ഗോള്‍വല കാക്കാനേ തുര്‍ക്കി ശ്രമിച്ചുള്ളൂ.

കൂടുതല്‍ ഗോള്‍വഴങ്ങാതെ രക്ഷപ്പെട്ടെങ്കിലും 41ാം മിനിറ്റില്‍ റയല്‍ മഡ്രിഡ് താരം ലൂക മോദ്രിചിന്‍െറ വോളിഗോളില്‍ എല്ലാം നിഷ്പ്രഭമായി. ഗ്രൂപ് സിയിലെ ആദ്യ മത്സരത്തില്‍ 4-4-2 ഫോര്‍മേഷനില്‍ പ്രതിരോധവും ആക്രമണവും തേച്ച് മിനുക്കിയാണ് ആന്‍െറ കാസിച് ക്രോട്ടുകളെ കളത്തിലിറക്കിയത്. അതേസമയം, തുര്‍ക്കി കോച്ച് ഫാതിഹ് തെരിം 4-3-3 ശൈലിയില്‍ തിരിച്ചടിക്ക് ഒട്ടും മൂര്‍ച്ച കുറച്ചില്ല. സെന്‍ക് ടോസുനും അര്‍ദ ടുറാനും ചേര്‍ന്നായിരുന്നു ഡാരിയോ സെര്‍ന തീര്‍ത്ത ക്രോട്ടുകളുടെ പ്രതിരോധക്കോട്ടയിലേക്ക് പന്തുമായി കുതിച്ചത്.

കളിയുടെ ആദ്യ മിനിറ്റില്‍തന്നെ മാന്‍സുകിചിന്‍െറ മുന്നേറ്റത്തില്‍ ക്രൊയേഷ്യ അവസരം സൃഷ്ടിച്ചു.  16, 26 മിനിറ്റുകളില്‍ മാന്‍സുകിച് തകര്‍പ്പന്‍ ഹെഡറുമായി അങ്കലാപ്പ് തീര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ വോള്‍കന്‍ ബാബകാനും ഡിഫന്‍ഡര്‍ ഹകാന്‍ ബാള്‍ടയും തീര്‍ത്ത മതില്‍ പിളര്‍ന്നില്ല. 41ാം മിനിറ്റില്‍ സര്‍നയുടെ ക്രോസില്‍ മാന്‍സുകിചിന്‍െറ ഷോട്ട് ബാബകാന്‍ തട്ടിത്തെറിപ്പിച്ചെങ്കിലും ഹാഫ്വോളിയായി പന്തത്തെിയത് മോദ്രിചിന്‍െറ ബൂട്ടില്‍. നിലംതൊടും മുമ്പ് തൊടുത്ത ഷോട്ട് ബാലന്‍സ് തെറ്റിയ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു.ഇതിനിടെയാണ് ക്രോട്ട് ഡിഫന്‍ഡര്‍ വെദ്റാന്‍ കൊര്‍ലുക തലപൊട്ടി രക്തംചിതറി ഗ്രൗണ്ട് വിട്ടത്.പക്ഷേ, മുറിവുകെട്ടി വീണ്ടും കളത്തിലിറങ്ങിയ വെദ്റാന്‍ മുഴുസമയവും പന്തുതട്ടി. 29ാം മിനിറ്റില്‍ തുര്‍ക്കിയുടെ ഒഗ്സാന്‍ ഒസയ്കപിന്‍െറ ഹെഡ്റിന് അപ്പീല്‍ ഉയര്‍ന്നെങ്കിലും ഗോള്‍ലൈന്‍ ടെക്നോളജിയില്‍ പന്ത് വരകടന്നില്ളെന്ന് ബോധ്യമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.