ഒറ്റ ഗോളില്‍ പോളണ്ട്

നിസെ: 51ാം മിനിറ്റില്‍ അര്‍കാഡിയുസ് മിലികയുടെ ഏകഗോളിലൂടെ ഗ്രൂപ് ‘സി’യിലെ മത്സരത്തില്‍ പോളണ്ടിന് ജയം. വടക്കന്‍ അയര്‍ലന്‍ഡിനെ അടിമുടി വിറപ്പിച്ചെങ്കിലും ഗോള്‍വലക്കുകീഴെ കോട്ടകെട്ടിയ ഗോള്‍കീപ്പര്‍ ഹാമില്‍ട്ടന്‍ മക്ഗോരനെ മാത്രം കീഴടക്കാന്‍ കഴിഞ്ഞില്ല. കളിയുടെ 65 ശതമാനവും പന്ത് കൈവശം വെക്കുകയും ഇടംവലം ഷോട്ടുതിര്‍ത്ത് മേധാവിത്വം സ്ഥാപിക്കുകയും ചെയ്ത പോളണ്ട് എതിരാളിയെ ബഹുദൂരം പിന്നിലാക്കി. ബയേണ്‍ മ്യൂണിക് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ടോ ലെവന്‍ഡോവ്സ്കിയും ഫിയോറെന്‍റിന താം യാകുബ് ബ്ളാസികോവസ്കിയും മിലികും തകര്‍പ്പന്‍ മുന്നേറ്റങ്ങളുമായി ഏതുനിമിഷവും ഗോള്‍വല കുലുക്കുമെന്ന് തോന്നിപ്പിച്ചു. പക്ഷേ, വടക്കന്‍ അയര്‍ലന്‍ഡ് പോസ്റ്റിനുകീഴെ അതികായനായി നിലയുറപ്പിച്ച ഹാമില്‍ട്ടന്‍ അക്രോബാറ്റിക് സേവുകളുമായി എല്ലാം നിഷ്പ്രഭമാക്കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.