പാരിസ്: ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് യൂറോകപ്പില്‍ മോഹിച്ചപോലൊരു തുടക്കം. ഗ്രൂപ് ‘സി’യിലെ മത്സരത്തില്‍ അട്ടിമറിവീരന്മാരായ യുക്രെയ്നെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ജര്‍മനി കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിച്ചു. കളിയുടെ 19ാം മിനിറ്റില്‍ ഷൊദ്റാന്‍ മുസ്തഫിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ മുന്നിലത്തെിയ ജര്‍മനിയെ, 90ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ ഉജ്വല വിജയത്തോടടുപ്പിച്ചു. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ മെസ്യൂത് ഓസിലിന്‍െറ വിങ്ങ് മുന്നേറ്റത്തെ ആദ്യ ടച്ചിലൂടെ തന്നെ ഷൈന്‍സ്റ്റീഗര്‍ വലയിലാക്കി.
ആദ്യ പകുതിയില്‍ നേടിയ ഗോളുമായി പൊരുതിയ ലോകചാമ്പ്യനെ കരുത്തുറ്റ പ്രത്യാക്രമണവുമായാണ് യുക്രെയ്ന്‍ നേരിട്ടത്. ക്യാപ്റ്റന്‍െറ ആംബാന്‍ഡുമായി ടീമിനെ നയിച്ച ഗോളി മാനുവല്‍ നോയറും പ്രതിരോധത്തിലെ വന്‍മതിലായി നിറഞ്ഞു നിന്ന ജെറോംബോട്ടെങ്ങും ചേര്‍ന്നാണ് യുക്രെയ്ന്‍ മുന്നേറ്റങ്ങള്‍ പൊട്ടിച്ചത്. ഒന്നാം പകുതിയില്‍ ഉറപ്പിച്ച ഒരു ഗോള്‍ ബോട്ടെങ് ഗോള്‍ലൈന്‍ സേവില്‍ തട്ടിയകറ്റി. മറ്റൊന്ന് ഓഫ്സൈഡ് കെണിയില്‍ അവസാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.