ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം

തുലോസ്: ചെക് റിപ്പബ്ളിക്കും ഗോളി പീറ്റര്‍ ചെക്കും ചേര്‍ന്നൊരുക്കിയ ‘ചെക്കുകളെ’ ജെറാഡ് പിക്വെുടെ ഒരു ഗോളില്‍ മുക്കി യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് പതിവ് ശൈലിയില്‍ വിജയത്തുടക്കം. ഇംഗ്ളീഷ് ഫുട്ബാളിലെ കരുത്തനായ ഗോള്‍കീപ്പര്‍ കോട്ടകെട്ടിയ ഗോള്‍മുഖത്ത് കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ആക്രമണമഴിച്ചുവിട്ട സ്പെയിനിന് ലോങ് വിസിലിന് ഏതാനും മിനിറ്റ് മുമ്പ് മാത്രമേ ലക്ഷ്യം കണ്ടത്തൊനായുള്ളൂ. അതും പ്രതിരോധം വിട്ട് മുന്നേറ്റത്തിലെ റോള്‍ ഏറ്റെടുത്ത സെര്‍ജിയോ റാമോസും പിക്വെുമെല്ലാം ചേര്‍ന്ന്. 87ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ വട്ടംകറങ്ങി തെറിച്ച പന്ത് ഇടതു വിങ്ങില്‍ നിന്നും ആന്ദ്രെ ഇനിയേസ്റ്റ ലോങ്റേഞ്ച് ക്രോസിലൂടെ ഉയര്‍ത്തിവിട്ടപ്പോള്‍ തലവെച്ചായിരുന്നു ബാഴ്സലോണ താരം പിക്വെചെക്കിനെ കീഴടക്കിയത്.
ലൈംഗികാരോപണത്തില്‍ പെട്ട് പ്രതിരോധത്തിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഗിയയില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്പാനിഷ് കോച്ച് വിസെന്‍െറ ഡെല്‍ബോസ്കെ ടീമിനെ ഇറക്കിയത്. അല്‍വാരോ മൊറാറ്റോ നയിച്ച ആക്രമണത്തില്‍ വിങ്ങിലെ ചുമതല ഡേവിഡ് സില്‍വയും നോലിറ്റോയും ഭംഗിയാക്കി. മധ്യനിരയില്‍ ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്ക്വറ്റ്സ്, സെസ്ക് ഫാബ്രിഗസ്. തോമസ് റോസികിയും തോമസ് നെസിഡും ഏറ്റെടുത്ത ചെക് മുന്നേറ്റത്തിന് ഒരിക്കല്‍ പോലും സ്പാനിഷ് ഗോള്‍മുഖത്തേക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ പോലും കഴിഞ്ഞില്ല. റാമോസും പിക്വെും യുവാന്‍ഫ്രാനും നയിച്ച പ്രതിരോധത്തിനപ്പുറം പന്തത്തെിക്കാനും കഴിഞ്ഞില്ല.

‘ഞങ്ങള്‍ ഏറെ അവസരമൊരുക്കി. ഫിനിഷിങ് ഒരു പ്രശ്നമായി കാണുന്നില്ല. കളി പൂര്‍ണമായും വരുതിയിലാക്കാനായെന്നതു തന്നെ വിജയം. എല്ലാവര്‍ക്കും കൂടുതല്‍ ഗോളുകള്‍ കാണാനാണ് നിര്‍ബന്ധം. പക്ഷേ, ഞങ്ങളുടെ ശൈലി കുറഞ്ഞ ഗോളടിച്ച് വിജയമുറപ്പിക്കുകയാണ്’ -കോച്ച് വിസെന്‍െറ ഡെല്‍ബോസ്കിന്‍െറ വാക്കുകളില്‍ എല്ലാം വ്യക്തം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.