ഇറ്റലി 2 - ബെല്‍ജിയം 0

തുലോസ്: കരുത്തരുടെ പോരാട്ടത്തില്‍ രണ്ടു ഗോള്‍ ജയത്തോടെ അസൂറിപ്പട കുതിപ്പ് തുടങ്ങി. ഗ്രൂപ് ‘ഇ’യിലെ പോരാട്ടത്തിന്‍െറ ഇരു പകുതികളിലുമായി പിറന്ന സുന്ദരഗോളുകളുടെ മികവിലായിരുന്നു മുന്‍ചാമ്പ്യന്മാരുടെ വിജയത്തുടക്കം. 32ാം മിനിറ്റില്‍ ഇമ്മാനുവല്‍ ജിയാചെറിനിയിലൂടെ മുന്നിലത്തെിയ ഇറ്റലിക്കായി, ഇഞ്ചുറി ടൈമില്‍ ഗ്രസിയാനോ പെല്ളെ രണ്ടാം ഗോള്‍ കുറിച്ചു.

എഡന്‍ഹസാഡ്, മൗറെയ്ന്‍ ഫെല്ളെയ്നി, റൊമേലു ലുകാകു എന്നീ താരനിരയുമായി തുടങ്ങിയ ബെല്‍ജിയത്തെ വെറും കാഴ്ചക്കാരാക്കിയായിരുന്നു ഇറ്റലിയുടെ വിജയം. പന്തടക്കത്തിലും അവസരങ്ങളൊരുക്കുന്നതിലും ബെല്‍ജിയമായിരുന്നു മുന്നില്‍. എന്നാല്‍, കിട്ടിയ രണ്ട് സുവര്‍ണാവസരങ്ങള്‍ ഗോളാക്കിമാറ്റിയ ഇറ്റലി തുടക്കം ഗംഭീരമാക്കി. ഇറ്റാലിയന്‍ ഗോള്‍പോസ്റ്റിനു കീഴില്‍ വന്‍മരമായി നിലയുറപ്പിച്ച നായകന്‍ ജിയാന്‍ലൂയിജി ബഫണിന്‍െറ സാന്നിധ്യവും കളിയുടെ കളിയുടെ ആവേശക്കാഴ്ചയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.