സെന്‍റ് എറ്റിന്‍: യൂറോ കപ്പിന്‍െറ ചരിത്രത്തില്‍, ജനസംഖ്യയുടെ കണക്കില്‍ കുഞ്ഞന്‍ ടീമാണ് ഐസ്ലന്‍ഡ്. വെറും 3,30,000 ജനങ്ങളുള്ള ഈ രാഷ്ട്രത്തിലെ പത്ത് ശതമാനം പേര്‍ യൂറോ മത്സരങ്ങള്‍ കാണാന്‍ ഫ്രാന്‍സിലത്തെിയിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെ തുരത്തി യോഗ്യത നേടിയ ഐസ്ലന്‍ഡുമായി ചൊവ്വാഴ്ച പോര്‍ച്ചുഗല്‍ യൂറോ കപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങും. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ അട്ടിമറി വിജയമാണ് ഐസ്ലന്‍ഡിന്‍െറ പ്രതീക്ഷ. കഴിഞ്ഞ തവണ യൂറോയില്‍ സെമിഫൈനലില്‍ പുറത്തായ പറങ്കിപ്പടക്ക് ഇത്തവണ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവവും പരിക്കും വെല്ലുവിളിയാകും. പറങ്കി നിരയില്‍ പൗലോ ബെന്‍േറാക്ക് പകരമത്തെിയ ഫെര്‍ണാണ്ടോ സാന്‍േറാസിന് കോച്ചെന്ന നിലയിലും പിടിപ്പത് പണിയാണ്. ഒരു കാലത്ത് വമ്പന്‍ താരങ്ങള്‍ അണിനിരന്ന പോര്‍ച്ചുഗല്‍ ടീമില്‍ ഇപ്പോഴത്തെ ഏക ആശ്രയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ലോക ഫുട്ബാളില്‍ മെറൂണ്‍ ജഴ്സിയണിഞ്ഞ് എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്ന ടീമില്‍ പുതിയ ശ്രദ്ധേയ താരങ്ങളൊന്നും ഉയര്‍ന്നു വരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.