പാരിസ്: 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വടക്കന്‍ അയര്‍ലന്‍ഡ് സുപ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടുന്നതെങ്കിലും അരങ്ങേറ്റം പുതുചരിത്രം കുറിച്ചായി. ഫിഫയുടെ പുതിയ പരിഷ്കാരമായ ‘വണ്‍മാന്‍ കിക്കോഫി’ലൂടെയായി വടക്കന്‍ അയര്‍ലന്‍ഡുകാരുടെ യൂറോയിലെ അരങ്ങേറ്റം. ഫിഫക്കു കീഴിലെ ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ബോര്‍ഡ് കിക്കോഫില്‍ ഏര്‍പ്പെടുത്തിയ പരിഷ്കരത്തിനു പിന്നാലെയാണ് പുതു ശൈലി. നേരത്തെയുള്ള നിയമപ്രകാരം ആദ്യ ടച്ചില്‍ പന്ത് സ്വന്തം പകുതിയിലേക്ക് തട്ടാന്‍ പാടില്ല. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ നടപ്പായ പുതിയ നിര്‍ദേശ പ്രകാരം ഏത് ഭാഗത്തേക്കും കിക്കോഫിലെ ആദ്യ ടച്ചില്‍ പന്ത് നീക്കാം. ഇതോടെയാണ് ‘വണ്‍ മാന്‍ കിക്കോഫിന്’ അവസരമൊരുങ്ങുന്നത്. യൂറോയിലെ ചരിത്ര നിമിഷം നടപ്പാക്കാനുള്ള അവസരമൊരുങ്ങിയതാവട്ടെ ഐറിഷ് ക്യാപ്റ്റന്‍ സ്റ്റീവന്‍ ഡേവിസിനും. പോളണ്ടിനെതിരായ മത്സരത്തിലായിരുന്നു സെന്‍ട്രല്‍ സര്‍ക്കിളില്‍ ആദ്യടച്ചിന് സ്റ്റീവന്‍ ഡേവിസ് മാത്രമത്തെിയത്. കളിയുടെ തുടക്കത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും രണ്ടുപേര്‍ ചേര്‍ന്നാണ് കിക്കോഫ് കുറിക്കുന്നത്. ഇതാണ് ഒരാളിലേക്ക് മാറിയത്.
അയര്‍ലന്‍ഡിനു പിന്നാലെ ചെക്റിപ്പബ്ളിക്കിനെതിരായ മത്സരത്തില്‍ സ്പെയിനും വണ്‍ടച്ച് സ്വീകരിച്ചു. അല്‍വാരോ മൊറാറ്റക്കായിരുന്നു ആദ്യടച്ചിനുള്ള നിയോഗം. ജൂണ്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കാം എന്ന് ഫിഫ നിര്‍ദേശിച്ച പരിഷ്കാരം കോപ അമേരിക്കയില്‍ അര്‍ജന്‍റീന-പാനമ മത്സരത്തില്‍ തുടക്കംകുറിച്ചിരുന്നു.കോച്ചുമാര്‍ ആവേശത്തോടെ പരീക്ഷിക്കുന്ന പുതുശൈലിയുടെ ഗുണ-ദോഷങ്ങള്‍ എന്തെന്നറിയാന്‍ ഇനിയും കാത്തിരിക്കണമെന്നുമാത്രം.കിക്കോഫിലെ ആദ്യ ടച്ചില്‍ പന്ത് നേരിട്ട് മുന്നോട്ടുപോകരുതെന്നാണ് ഫിഫ അംഗീകാരം നല്‍കിയ പുതിയ ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.