യൂറോ കപ്പ് ഗ്രൂപ് നിര്‍ണയത്തില്‍ തിരിമറിയെന്ന് ബ്ലാറ്റര്‍


പാരിസ്: യൂറോപ്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍ ടീമുകളുടെ ഗ്രൂപ് നിര്‍ണയത്തില്‍ കൃത്രിമം നടക്കുന്നെന്ന് മുന്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍. ഗ്രൂപ് തിരിക്കുന്നതിന്‍െറ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിന് ഉപയോഗിക്കുന്ന കുഞ്ഞുപന്തുകളില്‍ കൃത്രിമം കാണിച്ചാണ് തിരിമറി. ഇതിനായി ചില പന്തുകള്‍ ഫ്രീസറില്‍വെച്ച് തണുപ്പിക്കും. നറുക്കെടുപ്പ് സമയത്ത് പന്തിന്‍െറ തണുപ്പ് മനസ്സിലാക്കി ടീമുകളെ തിരിച്ചറിയുന്ന ‘വിദ്യ’ ഏറെക്കാലമായി യൂറോപ്യന്‍ ഫുട്ബാള്‍ അധികൃതര്‍ പയറ്റുന്നുവെന്നും 80കാരനായ ബ്ളാറ്റര്‍ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.