????????? ???? ?????? ????? ??? ????? ????????????????? ??????? ???????????

ഓസ്ട്രിയക്കെതിരെ ഹംഗറിക്ക് തകര്‍പ്പന്‍ ജയം

ബോര്‍ഡയോക്സ്: യൂറോകപ്പ് ഗ്രൂപ് ‘എഫി’ലെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഹംഗറിക്ക് ഇരട്ട ഗോള്‍ ജയം. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം 62ാം മിനിറ്റില്‍ ആഡം സലായും 87ാം മിനിറ്റില്‍ സോള്‍ട്ടന്‍ സ്റ്റീബറും നേടിയ ഗോളുകളാണ് വിജയമൊരുക്കിയത്. യൂറോകപ്പിലെ ഏറ്റവും പ്രായമേറിയ താരമായിമാറിയ 40കാരന്‍ ഗോള്‍കീപ്പര്‍ ഗാബര്‍ കിറാലിയെ സാക്ഷിനിര്‍ത്തി ഫിഫ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രിയയെ അതിവേഗ ഫുട്ബാളിലൂടെ ഹംഗറിക്കാര്‍ വെള്ളം കുടിപ്പിച്ചു.

രണ്ടു തവണയും എതിരാളിയുടെ പിഴവില്‍നിന്നായിരുന്നു  ഗോള്‍നേട്ടങ്ങള്‍. ആദ്യ പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായതോടെ കളി വിരസമായി. എന്നാല്‍, രണ്ടാം പകുതിയില്‍ അടിമുടി മാറി. ഓസ്ട്രിയന്‍ തുടര്‍മുന്നേറ്റങ്ങള്‍ക്കിടെ, 62ാം മിനിറ്റില്‍ സമനിലക്കെട്ടുപൊട്ടിച്ച് ആഡം സലായ് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ഓസ്ട്രിയന്‍ അംഗസംഖ്യ പത്തിലേക്കൊതുങ്ങിയതോടെ ലോക റാങ്കിങ്ങിലെ പത്താം സ്ഥാനക്കാര്‍ പിന്നിലായിപ്പോയി. പെനാല്‍റ്റി ഏരിയയിലെ ഫൗളിന് അലക്സാണ്ടര്‍ ഡ്രഗോവിച്ചിനെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.