പറങ്കിപ്പടയെ ഐസ്ലൻഡ് പിടിച്ചുകെട്ടി

പാരിസ്: ഡച്ചുപടയുടെ യൂറോമോഹങ്ങള്‍ കെട്ടുകെട്ടിട്ടിച്ച് ഫ്രാന്‍സിലത്തെിയ ഐസ്ലന്‍ഡിനു മുന്നില്‍ പോര്‍ചുഗലിനും രക്ഷയില്ല. യൂറോകപ്പ് ഗ്രൂപ് ‘എഫി’ലെ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പെപെയുടെയും താരത്തിളക്കത്തിലത്തെിയ പോര്‍ചുഗലിനെ ഐസ്ലന്‍ഡ് 1-1ന് സമനിലയില്‍ തളച്ചു. കളിയുടെ ആദ്യ പകുതിയില്‍ നാനിയുടെ ഗോളിലൂടെ പറങ്കികള്‍ മുന്നിലത്തെിയെങ്കിലും രണ്ടാം പകുതിയില്‍ ഉജ്വലഗോളിലൂടെ തിരിച്ചടിച്ച് ഐസ്ലന്‍ഡ് സമനില പിടിച്ചു.
കളിയുടെ 31ാം മിനിറ്റില്‍ പോര്‍ചുഗലിന്‍െറ അധ്വാനത്തിന് ഫലംകണ്ടു. വലതുവിങ്ങിലൂടെയത്തെിയ പന്ത് ആന്ദ്രെ ഗോമസ് പെനാല്‍റ്റിബോക്സിലേക്ക് നിലംപറ്റിയ ഷോട്ടിലൂടെ അടിച്ചുകയറ്റിയപ്പോള്‍ നാനിക്ക് തട്ടിയിടേണ്ട ജോലിയേ ബാക്കിയിണ്ടായിരുന്നുള്ളൂ. ദേശീയ കുപ്പായത്തില്‍ ഫെനല്‍ബാഷെ താരത്തിന്‍െറ 18ാം ഗോള്‍.

എന്നാല്‍, അടിമുടി കളംഭരിച്ച പോര്‍ചുഗലിന്‍െറ പടയോട്ടത്തില്‍ ഐസ്ലന്‍ഡ് ഭയന്നില്ല. വമ്പന്മാരെ അട്ടിമറിച്ച് യൂറോവരെയത്തെിയവര്‍ രണ്ടാം പകുതിയിലെ 50ാം മിനിറ്റില്‍  തിരിച്ചടിച്ചു. പോര്‍ചുഗല്‍ നേടിയതിനേക്കാള്‍ സുന്ദരമായ ഗോളില്‍ ഗാലറിയുടെ കൈയ്യടിയും നേടി. വലതു വിങ്ങില്‍ നിന്നും ജൊഹാന്‍ ഗുഡ്മണ്ട്സണ്‍ ഉയര്‍ത്തിനല്‍കിയ പന്ത് പെനാല്‍റ്റി ബോക്സില്‍ ഒഴിഞ്ഞുകിടന്ന ബികിര്‍ ബര്‍നാന്‍സണ്‍ നിലംതൊടുംമുമ്പേ ഫുള്‍വോളിയിലേക്ക് വലക്കകത്തേക്ക്. പോര്‍ചുഗല്‍ ഗോളി റുയി പട്രീഷ്യോയെ കാഴ്ചക്കാരനാക്കി 1-1ന് സമനിലയില്‍.

കളിയിലുടനീളം പോര്‍ചുഗലിനായിരുന്നു മേധാവിത്വമെങ്കിലും കരുത്തുറ്റ പ്രതിരോധക്കോട്ടകെട്ടിയ ഐസ്ലന്‍ഡ് എതിരാളിയുടെ മുന്നേറ്റങ്ങളെയെല്ലാം മരവിപ്പിച്ചു. ഇഞ്ചുറി ടൈമിലടക്കം പിറന്ന ഫ്രീകിക്കുകളെയും തകര്‍പ്പന്‍ ഹെഡ്ഡറുമായി ഗോള്‍മുഖം സംഘര്‍ഷഭരിതമാക്കിയ ക്രിസ്റ്റ്യാ¤േനായെയും തളച്ച് ഐസ്ലന്‍ഡ് ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ അങ്കത്തില്‍ ജയത്തിനൊത്ത സമനില പിടിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.