ലില്ലെ: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ റഷ്യയെ അട്ടിമറിച്ച സ്ലോവാക്യക്ക് യൂറോകപ്പ് ഫുട്ബാളിലെ ആദ്യ ജയം. 2-1നാണ് ഗ്രൂപ് ബിയില്‍ സ്ലോവാക്യ ജയം നേടിയത്. വ്ളാദിമിര്‍ വീസും മാരക് ഹാംസിക്കുമാണ് വിജയികള്‍ക്കായി സ്കോര്‍ ചെയ്തത്. പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഗ്ളുഷാക്കോവിന്‍െറ വകയായിരുന്നു റഷ്യയുടെ ഗോള്‍. രണ്ട് കളികളില്‍ നിന്ന് സ്ലോവാക്യക്ക് മൂന്നും റഷ്യക്ക് ഒരു പോയന്‍റുമാണ് ഗ്രൂപ് ബിയിലെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെ സമനിലയില്‍ തളച്ച റഷ്യ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ വെയ്ല്‍സിനെതിരെ പകരക്കാരനായത്തെി ഗോളടിച്ച ഒന്‍റയ് ഡുഡയെ ആദ്യ ഇലവനില്‍ ഇറക്കി. ഇംഗ്ളണ്ടിനെതിരായ കളിക്കിടെ അലമ്പുണ്ടാക്കിയ റഷ്യന്‍ കാണികള്‍ ബുധനാഴ്ച അടങ്ങിയിരുന്നു. പ്രശ്നങ്ങളുണ്ടാക്കിയാല്‍ കളി കാണാന്‍ ടീമുണ്ടാകില്ളെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്‍നിരയില്‍ മൂന്ന് താരങ്ങളെ അണിനിരത്തിയ സ്ലോവാക്യ ആക്രമണത്തിനാണ് തുടക്കം മുതല്‍ പ്രാധാന്യമേകിയത്. എന്നാല്‍ പന്ത് കാലിലൊതുക്കുന്നതിനപ്പുറം എതിരാളികളുടെ അധീനപ്രദേശത്തേക്ക് ആവേശത്തോടെ കുതിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. റഷ്യന്‍ താരങ്ങളുടെ നീളന്‍ പാസുകള്‍ ലക്ഷ്യബോധമില്ലാതെയാണ് ആദ്യ പത്ത് മിനിറ്റില്‍ നീങ്ങിയത്.11ാം മിനിറ്റില്‍ സ്ലോവാക്യയുടെ നാപോളി താരം മാരക് ഹാംസികിന്‍െറ ഗോള്‍ ശ്രമം ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19ാം മിനിറ്റില്‍ ഫെദോര്‍ സ്മോലോവിന്‍െറ 25 വാര അകലെനിന്നുള്ള ഷോട്ടാണ് റഷ്യയുടെ ആദ്യ ആക്രമണം. എന്നാല്‍, പന്ത് സ്ലോവാക്യയുടെ ബാറിന് മുകളിലൂടെ പറന്നു. സ്മോലോവിന്‍െറ സഹായത്താല്‍ ആര്‍ടേം സ്യൂബയും ഒരു വിഫലശ്രമം നടത്തി.
റഷ്യക്കാര്‍ ഒത്തിണങ്ങിവരുന്നതിനിടെയാണ് സ്ലോവാക്യ ഗോളടിച്ചത്. 32ാം മിനിറ്റില്‍ വ്ളാദിമിര്‍ വീസിന്‍െറ മികച്ച പന്തടക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. ഹാംസികിന്‍െറ പാസില്‍ നിന്നുള്ള പന്തിനെ വലംകാലുകൊണ്ട് തഴുകിയാണ് സ്ലോവാക്യ സ്കോര്‍ബോര്‍ഡ് തുറന്നത്.
തടുക്കാനത്തെിയ സ്മോലിന്‍കോവിനെയും ഗോളി ഇഗോര്‍ അകിന്‍ഫീവിനെയും മറികടന്നാണ് പന്ത് ലക്ഷ്യത്തിലത്തെിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ഖരാഫയുടെ താരമായ ഈ വിംഗര്‍ യൂറോപ്പിന് പുറത്തെ ലീഗില്‍ കളിക്കുകയും യൂറോകപ്പില്‍ ഗോള്‍ നേടുകയും ചെയ്യുന്ന താരമായി.
ലീഡ് നേടിയതോടെ സ്ലോവാക്യന്‍ കാണികള്‍ ഉഷാറായി. ഒരു ഗോളിന് കൂടി ആര്‍ത്തുവിളിച്ച പ്രിയ ആരാധകര്‍ക്ക് ഹാംസിക് ഉടന്‍ സമ്മാനമേകി. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ വീസിന്‍െറ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഹാംസികിന്‍െറ ഗോള്‍ പിറന്നത്. ആദ്യഗോളടിക്കാന്‍ സഹായിച്ച ഹാംസികിന് വീസിന്‍െറ പ്രത്യുപകാരം കൂടിയായി ഈ ഗോള്‍.
രാജ്യത്തിന്‍െറ ടോപ്സ്കോററായ ഹാംസികിന്‍െറ 19ാം ഗോളായിരുന്നു അത്. കഴിഞ്ഞ 35 മത്സരങ്ങള്‍ക്കിടെ ആദ്യമായാണ് റഷ്യ ഒന്നില്‍ കൂടുതല്‍ ഗോള്‍ വഴങ്ങുന്നത്. ഹെഡറിലൂടെയാണ് ഡെനിസ് ഗ്ളുഷാക്കോവ് റഷ്യയുടെ പരാജയഭാരം കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.