പാരിസ്: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ സ്വിറ്റ്സര്‍ലന്‍ഡ്- റുമേനിയ പോരാട്ടം സമനിലയില്‍. 18ാം മിനിറ്റില്‍ ബോഗ്ദാന്‍ സ്റ്റാന്‍കു പെനാല്‍റ്റി കിക്കിലൂടെ റുമേനിയയെ മുന്നിലത്തെിച്ചു. 57ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് വലയിലത്തെിച്ച അഡ്മിര്‍ മെഹ്മദി സ്വിറ്റ്സര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയന്‍റുമായി സ്വിസ്പട പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വര്‍ണാഭമാക്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അല്‍ബേനിയയെ തോല്‍പിച്ച സ്വിറ്റ്സര്‍ലന്‍ഡ് അതേ ഇലവനെ തന്നെ ഇറക്കിയപ്പോള്‍ റുമേനിയ ഒരു മാറ്റം വരുത്തി. ഗബ്രിയേല്‍ ടോര്‍യെയാണ് റുമേനിയ നിരയില്‍ സ്ഥാനം പിടിച്ചത്. 18ാം മിനിറ്റില്‍ ഗോളടിക്കാനുള്ള ശ്രമത്തിനിടെ അലക്സ് ചിപ്ക്യൂവിന്‍െറ ജഴ്സിയില്‍ പിടിച്ചുവലിച്ചതിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പെനാല്‍റ്റി വിധിച്ചത്.
ബോഗ്ദാന്‍ സ്റ്റാന്‍കു അനായാസം കിക്ക് ഗോളിലത്തെിച്ചു. ഫ്രാന്‍സിനെതിരെയും ഈ താരം പെനാല്‍റ്റി ഗോള്‍ നേടിയിരുന്നു. 28ാം മിനിറ്റില്‍ റുമേനിയക്ക് ലീഡുയര്‍ത്താമായിരുന്നു. എന്നാല്‍, ക്രിസ്റ്റ്യന്‍ സപുനാരുവിന്‍െറ ഷോട്ടിന് പോസ്റ്റ് വിഘാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.