പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സ്

മാഴ്സെ: ആതിഥേയരായ ഫ്രാന്‍സ് യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.  അവസാന നിമിഷം വരെ വരച്ച വരയില്‍ നിര്‍ത്തിയ അല്‍ബേനിയയെ 2-0ന് കീഴടക്കിയാണ് ഫ്രഞ്ച്പടയുടെ മുന്നേറ്റം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍  90ാം മിനിറ്റില്‍ പകരക്കാരന്‍ അന്‍േറായ്ന്‍ ഗ്രീസ്മാനും ഇഞ്ച്വറി സമയത്ത്് ദിമിത്രി പയെറ്റുമാണ് രക്ഷകരായത്. രണ്ട് കളികളില്‍ ആറ് പോയന്‍റുമായാണ് ഫ്രാന്‍സ് അവസാന പതിനാറിലത്തെിയത്. മിഡ്ഫീല്‍ഡര്‍ പോള്‍ പൊഗ്ബയെ സൈഡ് ബെഞ്ചിലിരുത്തിയാണ് ആതിഥേയര്‍ കളിതുടങ്ങിയത്. അന്‍േറായ്ന്‍ ഗ്രീസ്മാനും പകരക്കാരുടെ നിരയിലേക്ക് മാറിയപ്പോള്‍ ആന്‍റണി മാര്‍ഷ്യലും കിങ്സ്ലി കോമാനും ആദ്യ ഇലവനിലേക്ക് വന്നു.

ഫ്രാന്‍സിന്‍െറ ആക്രമണങ്ങളെ വിടാതെ പിന്തുടരുന്ന തന്ത്രമായിരുന്നു അല്‍ബേനിയയുടേത്. റുമേനിയക്കെതിരെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ സ്വഭാവം ആതിഥേയര്‍ ഇവിടെയും ആവര്‍ത്തിച്ചു. ഒലിവര്‍ ജിറൗഡിനും ദിമിത്രി പയെറ്റിനും പന്തത്തെിക്കാന്‍ പ്രതിരോധ ഭടന്‍ പാട്രിക് എവ്റ ഈ കളിയിലും ഓവര്‍ലാപിങ് നടത്തി. ആദ്യ കളിയില്‍ ഫ്രാന്‍സിന് വിജയഗോളൊരുക്കിയ പയെറ്റ് മാത്രമായിരുന്നു ഫ്രാന്‍സിനായി ആക്രമണം നടത്തിയത്. അല്‍ബേനിയയുടെ എര്‍മിര്‍ ലെന്‍യാനിയും അര്‍മാന്‍ഡോ സാദിക്കുവും അല്‍ബേനിയയുടെ മുന്‍നിരയില്‍ ചില നീക്കങ്ങള്‍ നടത്തി. പൊഗ്ബയുടെ അഭാവം മധ്യനിരയില്‍ പ്രതിഫലിക്കുകയും ചെയ്തു. കോമാനും മാര്‍ഷ്യലും തികഞ്ഞ പരാജയമായ ആദ്യ പകുതിയില്‍ വലകുലുക്കാനാവാതെ ആതിഥേയര്‍ വിശ്രമത്തിനായി മടങ്ങി.

രണ്ടാം പകുതിയില്‍ പ്രതീക്ഷിച്ച പോലെ പോഗ്ബയത്തെി. ഒപ്പം ഫ്രാന്‍സിന്‍െറ നീക്കങ്ങള്‍ക്ക് വേഗമേറി. മാര്‍ഷ്യല്‍ തിരിച്ചു കയറി. 47ാം മിനിറ്റില്‍ കോമാന്‍െറ ഹെഡര്‍ നിര്‍ഭാഗ്യത്തിന് വഴിമാറി. പിന്നാലെ അല്‍ബേനിയയുടെ മെമുഷായിക്കും ഗോള്‍ സാധ്യത മുതലെടുക്കാനായില്ല.68ാം മിനിറ്റില്‍ കോമാന് പകരം ഗ്രീസ്മാന് ഫ്രഞ്ച് കോച്ച് ദിദയര്‍ ദെഷാംപ്സ് അവസരം നല്‍കി. 69ാം മിനിറ്റില്‍ ജിറൗഡിന്‍െറ ഹെഡര്‍ അല്‍ബേനിയ ഗോളി എട്രിറ്റ് ബെറിഷയെയും പിന്നിട്ടെങ്കിലും ഇടത്തേ പോസ്റ്റില്‍ തട്ടി പന്ത് തിരിച്ചുവന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.