????????????? ???? ????? ??????? ??????????????????? ???????

യൂ​േറാ കപ്പ്​: ഇഞ്ചുറിയിൽ ഇംഗ്ലണ്ട്​

പാരിസ്: മാതൃരാജ്യമായ ഇംഗ്ളണ്ടിന് മുന്നില്‍ വെയ്ല്‍സ് 1-2ന് മുട്ടുമടക്കി. 42ാം മിനിറ്റില്‍ ബെയ്ല്‍ തീര്‍ത്ത ഫ്രീകിക്കിന് രണ്ടാം പകുതിയില്‍ പകരക്കാരായത്തെിയ ജാമി വാര്‍ഡിയും സ്റ്റുറിഡ്ജും മറുപടി കൊടുത്തപ്പോള്‍ യുറോ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ളണ്ട് ജയിച്ചുകയറി.
ഇംഗ്ളണ്ടിനെ തകര്‍ത്ത് കളയുമെന്ന ഗാരെത് ബെയ്ലിന്‍െറ വെല്ലുവിളിയില്‍ വീറും വാശിയുമേറിയ മത്സരത്തില്‍ സ്റ്റുറിഡ്ജിന്‍െറ ഇന്‍ജുറി ടൈം ഗോളാണ് വിജയികളെ നിശ്ചയിച്ചത്.
സ്റ്റെര്‍ലിങ്ങിന് പിഴച്ചില്ലായിരുന്നുവെങ്കില്‍ ഏഴാം മിനിറ്റില്‍ തന്നെ വെയ്ല്‍സിന്‍െറ വല കുലുങ്ങിയേനെ.  13ാം മിനിറ്റില്‍ റൂണിയും 22ാം മിനിറ്റില്‍ കെയ്നും ഗാലറിയെ ലക്ഷ്യമാക്കി ഷോട്ടുകള്‍ പറത്തി. 26ാം മിനിറ്റില്‍ റൂണിയുടെ ഫ്രീകിക്കിന് കാഹില്‍ തലവെച്ചെങ്കിലും വെയ്ല്‍സ് ഗോളി  ഹെന്നെസിയുടെ കൈകള്‍ രക്ഷക്കത്തെി. പത്ത് മിനിറ്റിന് ശേഷം സ്മോളിങ്ങിന് മുന്നിലും രക്ഷകനായി ഹെന്നെസി അവതരിച്ചു. 32ാം മിനിറ്റില്‍ ഇംഗ്ളണ്ടിന് ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി റഫറി നിഷേധിച്ചു. ഹാരി കെയ്നിന്‍െറ ഷോട്ട് ബെന്‍ ഡേവിസിന്‍െറ കൈയില്‍ കൊണ്ടെങ്കിലും റഫറി മാത്രം കണ്ടില്ല. 42ാം മിനിറ്റിലാണ് ഇംഗ്ളണ്ടിനെ ഞെട്ടിച്ച് ബെയ്ലിന്‍െറ ഗോളത്തെിയത്. 35 വാര അകലെ നിന്ന് തൊടുത്ത ഇടങ്കാലന്‍ ഫ്രീകിക്ക് ഇംഗ്ളീഷ് ഗോളി ജോ ഹാര്‍ട്ടിന്‍െറ കൈയില്‍ തലോടി വലക്കുള്ളിലേക്ക് നീങ്ങി. ടൂര്‍ണമെന്‍റില്‍ ബെയ്ലിന്‍െറ രണ്ടാമത്തെ ഫ്രീകിക്ക് ഗോള്‍.
രണ്ടാം പകുതിയില്‍ വാര്‍ഡിയെയും സ്റ്റുറിഡ്ജിനെയും ഇറക്കാനുള്ള ഇംഗ്ളണ്ട് കോച്ചിന്‍െറ തീരുമാനമാണ് വെയ്ല്‍സിന്‍െറ വിധികുറിച്ചത്. ഇതോടെ ഇംഗ്ളണ്ട് കളി ഏറ്റെടുത്തു. പത്ത് മിനിറ്റിനകം ഇത് ഫലം കണ്ടു. പെനാല്‍റ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വെയ്ല്‍സ് നായകന്‍ ആഷ്ലി വില്യംസിന്‍െറ ഗതിതെറ്റിയ ഹെഡര്‍ പോസ്റ്റിനുള്ളിലത്തെിച്ച് ജാമി വാര്‍ഡി ഇംഗ്ളണ്ടിന് സമനില ഗോള്‍ നേടിക്കൊടുത്തു. ഓഫ്സൈഡിനായി വെയ്ല്‍സ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നങ്ങോട്ട് ഇംഗ്ളണ്ടിന്‍െറ അരങ്ങുവാഴലായിരുന്നു. ഡെയ്ല്‍ അലിയുമൊത്തസ്റ്റുറിഡ്ജ് നടത്തിയ നീക്കമാണ് വെയ്ല്‍സിന്‍െറ മുന്നില്‍ ഇടിത്തീയായി വീണത്. അലിയില്‍ നിന്ന് പാസ് സ്വീകരിച്ച സ്റ്റുറിഡ്ജ് പെനാല്‍റ്റി ബോക്സിലത്തെുന്നതിന് തൊട്ടുമുമ്പ് പന്ത് അലിക്ക് തിരിച്ചുനല്‍കി. നിമിഷങ്ങള്‍ക്കകം വെയ്ല്‍സ് പ്രതിരോധത്തെ കബളിപ്പിച്ച് അലിയുടെ പാസ് വീണ്ടും സ്റ്റുറിഡ്ജിന്‍െറ കാലിലത്തെി. വെയ്ല്‍സ് ടീം ഒന്നടങ്കം പെനാല്‍റ്റി ബോക്സില്‍ തീര്‍ത്ത കോട്ട തകര്‍ത്ത് സ്റ്റുറിഡ്ജിന്‍െറ ഷോട്ട് ഗോള്‍ വര കടന്നപ്പോള്‍ സ്റ്റേഡിയമൊന്നാകെ പൊട്ടിത്തെറിച്ചു. ആദ്യ കളിയിലെ സമനിലയുടെ ക്ഷീണം തീര്‍ത്ത ഇംഗ്ളണ്ട് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.