സെന്‍റ് എറ്റിന്‍: പറങ്കിപ്പട പ്രതീക്ഷയോടെ ബൂട്ടണിഞ്ഞത് വിജയമുറപ്പിച്ചായിരുന്നു. കുഞ്ഞന്മാരായ ഐസ്ലന്‍ഡിനെ കീഴടക്കി ഗ്രൂപ് എഫില്‍ തുടക്കം ഗംഭീരമാക്കാമെന്ന ആഗ്രഹം പൊലിഞ്ഞതിന്‍െറ സങ്കടത്തിലാണ് പോര്‍ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യമായി ഒരു വമ്പന്‍ ടൂര്‍ണമെന്‍റിനത്തെിയ ഐസ്ലന്‍ഡ് 1-1ന് പോര്‍ചുഗലിനെ തളക്കുകയായിരുന്നു. പത്തുവട്ടം ഗോളിലേക്ക് ലക്ഷ്യമിട്ട റൊണാള്‍ഡോക്ക് ഒന്നുപോലും വലയിലത്തെിക്കാനായില്ല. അവസാന നിമിഷങ്ങളില്‍ ഹെഡറിലൂടെ വലകുലുക്കാനുള്ള സുവര്‍ണാവസരവും താരം പാഴാക്കി. പോര്‍ചുഗല്‍ ടീം 24 വട്ടം നിറയൊഴിച്ചെങ്കിലും ഒരു ഗോളില്‍ ഒതുങ്ങിയെന്ന കണക്കും ആരാധകര്‍ക്ക് ആശങ്കയേകുന്നു. മറുഭാഗത്ത് ഐസ്ലന്‍ഡ് നാലുവട്ടം പന്ത് തൊടുത്തതില്‍ ഒന്ന് ഗോളായി മാറി. നാലു യൂറോകപ്പുകളില്‍ ഗോള്‍നേടുന്ന ആദ്യ താരമാകാന്‍ റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍ താരത്തിന് ഇനിയും കാത്തിരിക്കണം. 31കാരനായ റൊണാള്‍ഡോ ഈ മത്സരത്തോടെ മറ്റൊരു റെക്കോഡിനടുത്തത്തെി. 127 മത്സരങ്ങളില്‍ പറങ്കികളുടെ മറൂണ്‍ കുപ്പായമണിഞ്ഞ സാക്ഷാല്‍ ലൂയിസ് ഫിഗോയുടെ നേട്ടത്തിനൊപ്പമത്തെിയത് മാത്രമാണ് റൊണാള്‍ഡോക്ക് ആശ്വസിക്കാനുള്ളത്.
നിരാശനായി മൈതാനംവിട്ട റൊണാള്‍ഡോ ഐസ്ലന്‍ഡിന്‍െറ തന്ത്രങ്ങളെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ബസ് പാര്‍ക്ക് ചെയ്ത പോലെ ഗോള്‍വലക്ക് മുന്നില്‍ നിരന്നുനിന്ന എതിരാളികള്‍ ഗോളടിക്കാന്‍ സമ്മതിച്ചില്ളെന്നാണ് പ്രധാന ആരോപണം.ഗോള്‍ തിരിച്ചടിച്ച ശേഷം പ്രതിരോധത്തിലേക്ക് ഐസ്ലന്‍ഡ് വലിഞ്ഞെന്ന് റൊണാള്‍ഡോ പറയുന്നു. ‘ഞങ്ങള്‍ പരമാവധി ശ്രമിച്ചു. നിരവധി അവസരങ്ങളുണ്ടാക്കി. പന്ത് കൂടുതല്‍ സമയം കാല്‍ക്കീഴിലുമാക്കി. ഐസ്ലന്‍ഡാകട്ടെ ഒന്നും ചെയ്തില്ല’- പോര്‍ചുഗീസ് നായകന്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.