ആവേശ സമനിലയിൽ ചെക്ക് റിപ്ലബിക്- ക്രൊയെഷ്യ മത്സരം (2-2)

പാരിസ്: ക്രൊയേഷ്യന്‍ കാണികളുടെ പടക്കമേറും ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ഗോളുമായി ആവേശം തിരതല്ലിയ പോരാട്ടത്തിനൊടുവില്‍ ക്രൊയേഷ്യ-ചെക് റിപ്പബ്ളിക് പോരാട്ടം സമനിലയില്‍ (2-2). ഇരു പകുതികളിലുമായി പിറന്ന രണ്ടു ഗോളില്‍ ക്രൊയേഷ്യ നേരത്തേതന്നെ മുന്നില്‍നിന്നെങ്കിലും പൂര്‍വാധികം കരുത്തോടെ പോരാടിയ ചെക്കുകാര്‍ സമനില പിടിച്ചു. കളിയുടെ 37ാം മിനിറ്റില്‍ ഇവാന്‍ പെരിസിചും 59ാം മിനിറ്റില്‍ ഇവാന്‍ റാകിടിചും നേടിയ ഗോളിലൂടെ ക്രോട്ടുകള്‍ വിജയമുറപ്പിച്ചിടത്തുനിന്നായിരുന്നു ചെക് റിപ്പബ്ളിക്കിന്‍െറ തിരിച്ചുവരവ്. പകരക്കാരനായത്തെിയ മിലാന്‍ സ്കോഡയുടെ വകയായിരുന്നു പുതുജീവന്‍ സമ്മാനിച്ച ഗോള്‍ 76ാം മിനിറ്റില്‍ പിറന്നത്.ലീഡുയര്‍ത്താനുള്ള ക്രൊയേഷ്യയുടെ ശ്രമവും സമനില പിടിക്കാനുള്ള ചെക്കിന്‍െറ പോരാട്ടവും കളംനിറഞ്ഞതോടെ ലോങ്വിസിലിനോടടുക്കവെ കളി ആവേശത്തിലായി.

ഇതിനിടെ, 89ാം മിനിറ്റിലാണ് ചെക് ഗോള്‍പോസ്റ്റിനു പിന്നിലേക്ക് ക്രൊയേഷ്യന്‍ കാണികളുടെ കുപ്പിയും പടക്കുമറും തുടങ്ങിയത്. ഏതാനും മിനിറ്റ് നിര്‍ത്തിവെച്ച കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ അതിക്രമത്തിനെന്നപോലെ തിരിച്ചടിയും കിട്ടി. ഗോള്‍പോസ്റ്റിനു മുന്നില്‍ ഡൊമാഗ് വിഡയുടെ ഹാന്‍ഡ്ബാളിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത തോമസ് നെസിഡിനും പിഴച്ചില്ല. 2-2ന് അങ്കം സമനിലയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.