റിയോ ഡെ ജനീറോ: തകര്‍ച്ചയുടെ വക്കിലുള്ള ബ്രസീലിയന്‍ ഫുട്ബാള്‍ സുരക്ഷിത കരങ്ങളിലത്തെിയെന്ന് ഇതിഹാസതാരം പെലെ. ദുംഗയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ കൊറിന്ത്യന്‍സ് കോച്ച് ടിറ്റെയെ കുറിച്ചുള്ള പ്രതികരണത്തിലാണ് പെലെയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. അതേസമയം, ബ്രസീല്‍ ഫുട്ബാളിന്‍െറ ദയനീയതയില്‍ ദുംഗയെ മാത്രം കുറ്റപ്പെടുത്തേണ്ടെന്നാണ് ഇതിഹാസതാരത്തിന്‍െറ നിലപാട്.
അദ്ദേഹത്തിന് ടീമിനെ ഉടച്ചുവാര്‍ക്കാന്‍ സമയം കിട്ടിയിരുന്നില്ല. തോല്‍വികള്‍ സ്വാഭാവികമാണ്, ഫുട്ബാളിന്‍െറ ഭാഗവും -പെലെ പറഞ്ഞു.
സാന്‍േറാസിലെ പെലെ മ്യൂസിയില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ‘ഒളിമ്പിക് ഓര്‍ഡര്‍’ പുരസ്കാരം സമ്മാനിച്ച് ഫുട്ബാള്‍ ഇതിഹാസത്തെ ആദരിച്ചു. ഒളിമ്പിക് വളയം മുദ്രണം ചെയ്ത നെക്ളസ് അണിയിച്ചാണ് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാഹ് പെലെയെ ആദരിച്ചത്. ബ്രസീല്‍ ഫുട്ബാളിന്‍െറ ഒളിമ്പിക്സ് മെഡല്‍ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് ‘താന്‍ ഒരിക്കലും കളിക്കാത്തതിനാലാണ് ഒളിമ്പിക്സ് സ്വര്‍ണം നേടാന്‍ കഴിയാത്തതെന്ന പെലെയുടെ തമാശ സദസ്സും ആസ്വദിച്ചു. ഇക്കുറി ബ്രസീലിന് മെഡല്‍ നേടാനുള്ള സാധ്യതയും പ്രവചിച്ചു. അണ്ടര്‍ 20 കോച്ച് മൈകലിനാണ് ഒളിമ്പിക്സ് ടീമിന്‍െറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.