പോളണ്ടിനെപ്പറ്റി മിണ്ടരുത്

പാരിസ്: പോളണ്ടിനെ തോല്‍പിച്ച് ഗ്രൂപ്പിന്‍െറ തലപ്പത്ത് ഏകാധിപതിയായി കയറിയിരിക്കാമെന്ന ജര്‍മനിയുടെ മോഹങ്ങള്‍ക്കാണ് വ്യാഴാഴ്ച രാത്രി സമനിലക്കുരുക്ക് വീണത്. നഷ്ടപ്പെടുത്തിയ അവസരങ്ങളും മധ്യനിരയിലെ പാളിച്ചകളും നിഴലിച്ചുനിന്നപ്പോള്‍ വളരെക്കാലത്തിന് ശേഷമാണ് ഒരു ഗോള്‍പോലും അടിക്കാതെ ലോക ചാമ്പ്യന്മാര്‍ക്ക് ബൂട്ടഴിക്കേണ്ടി വന്നത്. ഗ്രൂപ് സിയില്‍ രണ്ടാം പരാജയത്തോടെ യുക്രെയ്ന്‍ പുറത്തായതിനാല്‍ ജര്‍മനിക്ക് നിലനില്‍പ് ഭീഷണിയില്ളെങ്കിലും ഗ്രൂപ് ചാമ്പ്യന്‍പട്ടത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

മരിയ ഗോട്സെയെ മുന്നേറ്റനിരയില്‍ നിയോഗിക്കുന്ന ജര്‍മന്‍ കോച്ച് യോആഹിം ലോയ്വിന്‍െറ തീരുമാനം കുറച്ചുനാളായി വിമര്‍ശിക്കപ്പെടുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ഗോട്സെയുടെ വെള്ളിയാഴ്ചത്തെ പ്രകടനം. അര ഡസനിലേറെ അവസരങ്ങളാണ് ഗോട്സെയുടെ കാലില്‍നിന്ന് വഴുതിപ്പോയത്. ഗോളെന്നുറപ്പിച്ച അവസരങ്ങളില്‍പോലും ഗോട്സെക്ക് പിഴച്ചു. നാലാം മിനിറ്റ് മുതല്‍ തുടങ്ങിയതാണ് അവസരം പാഴാക്കല്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അഞ്ചിലേറെ അവസരങ്ങള്‍ ജര്‍മനി പാഴാക്കിയിരുന്നു. അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയതാണ് തങ്ങളുടെ വിജയം ഇല്ലാതാക്കിയതെന്ന കോച്ചിന്‍െറ വാക്കുകള്‍ ലക്ഷ്യംവെക്കുന്നത് ഗോട്സെയെക്കൂടിയാണ്.

രണ്ടാം പകുതിയില്‍ ഭാഗ്യംകൂടി ഒപ്പമില്ലായിരുന്നെങ്കില്‍ ജര്‍മനി തോല്‍വി അറിഞ്ഞേനെ. സ്ഥാനംതെറ്റി നിന്ന ഗോളി മാനുവല്‍ നോയറെ കബളിപ്പിച്ച് മിലിക്കിന്‍െറ ഷോട്ട് ഗോളാകുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യത്തിന്‍െറ അകമ്പടിയോടെ പോസ്റ്റിനരികിലൂടെ പുറത്തേക്കുപോയി. അധികം താമസിയാതെ പോളണ്ട് നായകന്‍ ലെവന്‍ഡോവ്സ്കിയുടെ ക്രോസ് മിലിക്കിന്‍െറ കാലിലത്തെിയെങ്കിലും ജെറോം ബോട്ടിങ്ങിന്‍െറ ഒറ്റയാള്‍ പ്രതിരോധം രക്ഷക്കത്തെി. ജര്‍മന്‍ ജയത്തെ തടഞ്ഞതിന് പോളണ്ട് ഗോളി ലൂകാസ് ഫാബിയാന്‍സ്കിയോടും നന്ദി പറയണം. ഓസിലിന്‍െറ ഗോളെന്നുറച്ച ഷോട്ട് അത്ര മനോഹരമായാണ് ഫാബിയാന്‍സ്കി തട്ടിയകറ്റിയത്. ജര്‍മന്‍ ലീഗില്‍ കളിക്കുന്ന ലെവന്‍ഡോവ്സ്കിയുടെ പരിചയവും പോളണ്ടിന് ഗുണംചെയ്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.