പാരിസ്: യൂറോയില്‍ ഞായറാഴ്ച ഗോള്‍മഴയുടെ ദിവസമായിരുന്നു. സ്ലോവാക്യന്‍ പോസ്റ്റില്‍ ജര്‍മനി മൂന്ന് തവണ നിറയൊഴിച്ചതിന്‍െറ ക്ഷീണം മാറും മുമ്പേ ഹംഗറിയെ ഗോള്‍മഴയില്‍ മുക്കി ബെല്‍ജിയവും ക്വാര്‍ട്ടറിലത്തെി.
ലോക രണ്ടാം നമ്പറുകാരുടെ പകിട്ടിനൊത്ത ജയമായിരുന്നു ബെല്‍ജിയത്തിന്‍േറത്. ആദ്യ പകുതിയിലെ ഗോള്‍ക്ഷാമത്തിന് രണ്ടാം പകുതിയില്‍ കണക്ക് തീര്‍ത്തപ്പോള്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഹംഗറി മുങ്ങിപ്പോയത്. ക്വാര്‍ട്ടറില്‍ വെയ്ല്‍സാണ് ബെല്‍ജിയത്തിന്‍െറ എതിരാളികള്‍.
10ാം മിനിറ്റില്‍ അല്‍ഡര്‍വീല്‍ഡ് നേടിയ ഏക ഗോളായിരുന്നു ബെല്‍ജിയത്തിന്‍െറ ആദ്യ പകുതിയിലെ ഏക സമ്പാദ്യം. ഇടതുവിങ്ങില്‍നിന്ന് ഡി ബ്രയൂണ്‍ തൊടുത്ത ഫ്രീകിക്ക് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഹംഗേറിയന്‍ പ്രതിരോധനിരയെ വകഞ്ഞുമാറ്റിയത്തെിയ അല്‍ഡര്‍വീല്‍ഡ് മനോഹരമായ ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു.
കഴിഞ്ഞ കളിയിലെ പോലെ ബെല്‍ജിയത്തിന്‍െറ ഗോള്‍വേട്ടയുടെ തുടക്കമാണിതെന്ന് തോന്നിച്ചെങ്കിലും ഗോള്‍പോസ്റ്റിന് മുന്നില്‍ ഹംഗേറിയന്‍ ഗോളി ഗാബര്‍ കിറാലി മലപോലെ നിന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ കിറാലിയുടെ മിന്നും സേവില്‍ അസ്തമിച്ചു. മത്സരത്തിന്‍െറ അവസാന കാല്‍ മണിക്കൂറിലാണ് ബാക്കി മൂന്ന് ഗോളും പിറന്നത്. 78ാം മിനിറ്റില്‍ ഹസാര്‍ഡിന്‍െറ അളന്നുകുറിച്ച പാസില്‍ മിക്കി ബാറ്റ്ഷുവായി ഹംഗറിയുടെ ലീഡുയര്‍ത്തി.
രണ്ടു മിനിറ്റിനിപ്പുറം ഹംഗേറിയന്‍ പതനം ഉറപ്പാക്കി ഹസാര്‍ഡിന്‍െറ ഒറ്റയാന്‍ ഗോളത്തെി. പ്രതിരോധനിരയെ കാഴ്ചക്കാരാക്കി മൂന്നുപേരെ മറികടന്നത്തെിയ ഹസാര്‍ഡ് ഹംഗറിയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. എല്ലാം അവസാനിച്ചെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് പകരക്കാരന്‍ കറാസ്കോയുടെ ഇന്‍ജുറി ടൈം ഗോളത്തെുന്നത്. ഗോളടിക്കുന്നതില്‍ പിശുക്കുകാണിക്കുന്നുവെന്ന പരാതി പരിഹരിച്ചാണ് ജര്‍മനി ക്വാര്‍ട്ടറിലേക്ക് നടക്കുന്നത്. മസൂത് ഓസില്‍ പെനാല്‍റ്റി പാഴാക്കിയെങ്കിലും ജെറോം ബോട്ലിംഗും മരിയോ ഗോമസും ജൂലിയന്‍ ഡാക്സ്ലറും സ്ലോവാക്യയുടെ വലനിറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.