വിവാദ പരാമർശം: റൊണാൾഡോ റയലിലെ സഹതാരങ്ങളോട് മാപ്പ് പറഞ്ഞു

മാഡ്രിഡ്: മോശം പരാമർശത്തിൻെറ പേരിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലെ സഹതാരങ്ങളോട് മാപ്പ് പറഞ്ഞു. തിങ്കളാഴ്ച നടന്ന പരിശീലന സെഷനിടെയാണ് റോണോ സഹതാരങ്ങളോട് മാപ്പപേക്ഷിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനു ശേഷമാണ് റൊണാൾഡോ വിവാദ പരാമർശം നടത്തിയത്. എല്ലാ ടീമംഗങ്ങളും തൻെറ നിലവാരത്തിലേക്ക് ഉയരുകയാണെങ്കിൽ ടീം ലാലീഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമായിരുന്നെന്ന് റൊണാൾഡോ മത്സര ശേഷം വ്യക്തമാക്കിയിരുന്നു. അത്ലറ്റിക്കോയുമായുള്ള മത്സരത്തിനു ശേഷം 40 മണിക്കൂർ കഴിഞ്ഞാണ് തിങ്കളാഴ്ച വാൽഡബാസ് ഗ്രൗണ്ടിൽ റയൽ ടീം പരിശീലനത്തിനെത്തിയത്. ഒരു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച 11 മണിക്കായിരുന്നു സൂപ്പർ കോച്ച് സിദാൻ പരിശീലനം വെച്ചിരുന്നത്. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പരാജയത്തെതുടർന്നാണ് അഭിപ്രായം പറഞ്ഞതെന്ന് റൊണാൾഡോ വിശദീകരിച്ചു. പരിശീലന വേളയിലും ഡ്രസിങ് റൂമിലും വെച്ച് റോണോ തൻെറ ഭാഗം വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 'സ്വയം പുകഴ്ത്തൽ' പരാമർശത്തിൻെറ പേരിൽ റൊണാൾഡോക്ക് ധാരാളം വിമർശങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
 

റൊണാൾഡോയെ പരിഹസിക്കുന്ന ഒരു ട്വിറ്റർ പോസ്റ്റ്
 


ബാഴ്സക്കു പിന്നില്‍ പോരടിക്കുന്ന രണ്ടുപേരുടെ ബലപരീക്ഷണമായ മത്സരത്തിൽ രണ്ടാം പകുതിയില്‍ പിറന്ന ഏക ഗോളിലൂടെയായിരുന്നു അത്ലറ്റികോ മുന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ചത്. 53ാം മിനിറ്റില്‍ അന്‍േറാണിയോ ഗ്രീസ്മാന്‍െറ ബൂട്ടിലൂടെയായിരുന്നു സിമിയോണിയുടെ സംഘത്തിന്‍െറ ജയംപിറന്നത്. ഇതോടെ, ലാ ലിഗയില്‍ ബാഴ്സലോണക്കു പിന്നില്‍ (63) അത്ലറ്റികോ രണ്ടാമതും (58), റയല്‍ മഡ്രിഡ് (54) മൂന്നാം സ്ഥാനത്തുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.