??????? ??????????? ???? ?????? ????? ???? ???????? ????????? ???????

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം റയ്യാന് 

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2015-2016 സീസണ്‍ ഫുട്ബോള്‍ കിരീടം അല്‍ റയ്യാന്‍ സ്പോര്‍ട്സ് ക്ളബിന്. രണ്ട് പതിറ്റാണ്ടിലേറെയായുള്ള ക്ളബിന്‍െറ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ലീഗിലെ മത്സരത്തില്‍ വക്റ സ്പോര്‍ട്സ് ക്ളബിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് 60 പോയിന്‍റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി അല്‍ റയ്യാന്‍ സ്പോര്‍ട്സ് ക്ളബ് കിരീടത്തില്‍ മുത്തമിട്ടത്. ലീഗില്‍ അഞ്ച് റൗണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് റയ്യാന്‍െറ കിരീടനേട്ടം. 

കിരീടനേട്ടത്തിന് സമനില മാത്രം മതിയായിരുന്ന റയ്യാന്‍, പക്ഷേ വക്റയെ കുടഞ്ഞിട്ട് ലീഗ് ചാമ്പ്യന്‍ഷിപ്പിന് പകിട്ട് കൂട്ടുകയായിരുന്നു. എതിരാളികളോട് ഒട്ടുംദയ കാണിക്കാതെ ലീഗിലെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് വിജയ പരമ്പര തന്നെ സൃഷ്ടിക്കാന്‍ ജോര്‍ജ് ഫൊസാറ്റിയുടെ സംഘത്തിനായി. ക്യാപ്റ്റനും മധ്യനിര താരവുമായ റോഡിഗ്രോ തബാട്ടയാണ് ടീമിന്‍െറ കുന്തമുനയായി പ്രവര്‍ത്തിച്ചത്. 18 ഗോളുമായി തബാട്ട തന്നെയാണ് ലീഗിലെ ടോപ് സ്കോററും. 13 ഗോളുമായി ക്ളബിലെ തന്നെ സെര്‍ജിയോ ഗാര്‍ഷ്യയും 10 ഗോളുമായി സെബാസ്റ്റ്യന്‍ സോറിയയും കിരീട വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു. കളിച്ച 21 മത്സരങ്ങളില്‍ അല്‍ സദ്ദിനോടേറ്റ ഒരു തോല്‍വി മാത്രമാണ് ലീഗില്‍ റയ്യാന് സംഭവിച്ചത്. 2011ല്‍ അല്‍ സദ്ദിനെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ഇപ്പോള്‍ റയ്യാനെ പരിശീലിപ്പിക്കുന്നത്. 1994-1995 സീസണിലാണ് അവസാനമായി റയ്യാന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.

കിരീടവിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് വമ്പന്‍ ആഘോഷ പരിപാടികള്‍ക്കാണ് റയ്യാന്‍ ക്ളബ് തയ്യാറെടുക്കുന്നത്.  39, 37, 35 പോയിന്‍റുകളുമായി അല്‍ ജെയ്ഷ്, ലഖ്വിയ, അല്‍ സദ്ദ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. അഞ്ച് മത്സരങ്ങള്‍ ഇനി ബാക്കിനില്‍ക്കെ റയ്യാന്‍ ചാമ്പ്യന്മാരായതോടെ ഇനി രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കാണ് പ്രസക്തി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.