ലുകാകുവിൻെറ മധുരപ്രതികാരം; എല്ലാ കൈവിട്ട് ചെൽസി

ലണ്ടന്‍: റൊമേലു ലുകാകു, ചെല്‍സി മറക്കാനിഷ്ടപ്പെടുന്ന പേരാണിത്. പക്ഷേ, സ്റ്റാംഫോഡ് ബ്രിഡ്ജിലെ ഇതിഹാസമായി പേരെടുക്കാന്‍ ബെല്‍ജിയത്തില്‍നിന്നത്തെി അപമാനിതനായി പുതിയ താവളംതേടിപ്പോയ ലുകാകു ചെല്‍സിയെ പലതും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ ഏറ്റവും ഒടുവിലത്തെ കാഴ്ചയായി എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗുഡിസന്‍ പാര്‍ക്കില്‍ കണ്ടത്. ഇരട്ട ഗോളടിച്ച് ലുകാകു എവര്‍ട്ടന് സെമിഫൈനല്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ ഏറ്റവുമേറെ നൊന്തത് ചെല്‍സിക്കായിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പിറന്ന ഇരട്ടഗോളുകളിലൂടെ (77, 82) ലുകാകു എവര്‍ട്ടന് വിജയമൊരുക്കിയപ്പോള്‍ അപമാനിച്ചുവിട്ട താരത്തില്‍നിന്നുള്ള മധുരപ്രതികാരം ആവര്‍ത്തിക്കുകയായി. 2011ല്‍ ചെല്‍സിയിലത്തെിയ ലുകാകു 2014ലാണ് ക്ളബ് വിട്ടതെങ്കിലും 10 മത്സരങ്ങളിലേ കളത്തിലിറങ്ങാന്‍ അനുവദിച്ചുള്ളൂ. 2013 സൂപ്പര്‍ കപ്പ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തി കിരീടം കൈവിട്ടപ്പോള്‍ മുഴുവന്‍ പാപഭാരവും കോച്ച് ജോസ് മൗറീന്യോ കെട്ടിയേല്‍പിച്ചത് ഈ ബെല്‍ജിയം താരത്തിന്‍െറ തലയിലായിരുന്നു. ഒടുവില്‍ അപമാനിതനായി എവര്‍ട്ടനിലത്തെിയ ലുകാകു അവിടെ തൊട്ടതെല്ലാം പൊന്നാക്കുന്നു. സീസണില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലീഗ് കപ്പ് എന്നിവ ട ചെല്‍സിയുടെ അവസാനപ്രതീക്ഷയായിരുന്നു എഫ്.എ കപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.