അവിശ്വസനീയം ബയേണിൻെറ ജയം- വിഡിയോ

മ്യൂണിക്: ബയേണ്‍ മ്യൂണിക്ക് എന്നും അങ്ങനെയാണ്. അഭ്ദുതങ്ങൾ വിരിയിക്കുന്ന ജർമൻ സംഘം ഒരിക്കൽ കൂടി തങ്ങളുടെ ശക്തി മ്യൂണിക്കിൽ തെളിയിച്ചു.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്ക്- യുവൻറസ് മത്സരത്തിൻെറ ആദ്യപുകുതിയിൽ ചിരിച്ചവർ കളി അവസാനിക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചിട്ടുണ്ടാകും. ആദ്യപകുതിയിൽ 2-0നു പിന്നില്‍നിന്നശേഷമാണ് ജർമൻകാർ യുവൻറസിനെ 4-2ന് കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 6-4ൻെറ വിജയമാണ് മ്യൂണിക്കുകാർ സ്വന്തമാക്കിയത്.

അഞ്ചാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. 28-ാം മിനിറ്റില്‍ ജുവാന്‍ കൗഡ്രാഡോയും ജർമൻ വലകുലുക്കി. ബയേണ്‍ മ്യൂണിക്ക് 2-0നു പിന്നില്‍. ഒന്നാം പകുതി വരുതിയിലാക്കിയ യുവൻറസിനെ മെരുക്കാനുള്ള ജർമൻ ശ്രമങ്ങൾക്ക് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെയാണ് ഫലമുണ്ടായത്. 73-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി ഇറ്റാലിയൻ വലകുലുക്കി. ഇഞ്ചുറി ടൈമിൽ തോമസ് മ്യൂളർ സമനില പിടിച്ചു. അധിക സമയത്തേക്ക് നീണ്ടതോടെ മത്സരം ആവേശകരമായി. 100ാം മിനിട്ടിൽ ഇറ്റാലിയൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി തിയാഗൊ അല്‍കാന്‍ഡ്ര വലകുലുക്കി. രണ്ടു മിനിട്ട് കഴിഞ്ഞ് കിംഗ്സ്ലി കോമാനും ബയേണിനായി ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തേക്കുള്ള വഴിയിലായിരുന്ന ബയേണ്‍ ഇതോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.