യുനൈറ്റഡിന്‍െറ കിരീടപ്രതീക്ഷ എഫ്.എ കപ്പില്‍ മാത്രം

ലണ്ടന്‍: യൂറോപ്യന്‍ പോരാട്ടത്തില്‍നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്ത്. യൂറോപ ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് സമനില പിടിച്ചിട്ടും ആദ്യ പാദത്തിലെ തോല്‍വിയുടെ കടവുമായാണ് ലൂയി വാന്‍ഗാലിന്‍െറ യുനൈറ്റഡ് യൂറോപ്യന്‍ പോരാട്ടത്തില്‍നിന്ന് പുറത്തായത്. ആദ്യ പാദത്തില്‍ 2-0ത്തിന് ജയിച്ച ലിവര്‍പൂള്‍ 3-1ന്‍െറ മാര്‍ജിനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.

ഇതോടെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ സീസണിലെ കിരീടപ്രതീക്ഷ എഫ്.എ കപ്പില്‍ മാത്രമായൊതുങ്ങി. രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയം നിര്‍ണായകമായ മത്സരത്തിന്‍െറ 32ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ആന്‍റണി മാര്‍ഷല്‍ യുനൈറ്റഡിനെ മുന്നിലത്തെിച്ചെങ്കിലും ലിവര്‍പൂള്‍ ഒന്നാം പകുതി പിരിയും മുമ്പേ തിരിച്ചടിച്ചു. ബ്രസീലിയന്‍ താരം ഫിലി കൗടീന്യോയുടെ വകയായിരുന്നു സമനിലഗോള്‍.മറ്റു മത്സരങ്ങളില്‍ ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്മുണ്ട് 2-1ന് ടോട്ടന്‍ഹാമിനെ തോല്‍പിച്ചു. ഇരുപാദങ്ങളിലുമായി 5-1 ആണ് ബൊറൂസിയയുടെ വിജയം. സെവിയ്യ എഫ്.സി ബാസലിനെയും (3-0) ഷാക്തര്‍-ആന്‍ഡെര്‍ലെഷ്റ്റിനെയും (4-1) തോല്‍പിച്ച് ക്വാര്‍ട്ടറില്‍ ഇടം കണ്ടത്തെി.      

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.