മഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരെ റയല്‍ മഡ്രിഡിന് കൂറ്റന്‍ ജയം. എതിരില്ലാത്ത നാലു ഗോളിനാണ് ക്രിസ്റ്റ്യാനോയും സംഘവും സെവിയ്യയെ മുക്കിയത്. കരിം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, ജെസെ എന്നിവരാണ് റയലിനായി വലകുലുക്കിയത്.
പരിക്കില്‍നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചത്തെിയ കരിം ബെന്‍സേമയാണ് ആറാം മിനിറ്റില്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഡാനിലോയും ഗാരെത് ബെയ്ലും മെനഞ്ഞെടുത്ത നീക്കത്തിനൊടുവില്‍ ബെയ്ലിന്‍െറ ക്രോസില്‍നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. പിന്നീട് ഒന്നാം പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കി. എങ്കിലും 64ാം മിനിറ്റില്‍ താരം പ്രായശ്ചിത്തം ചെയ്തു. ഒത്തിണക്കത്തോടെയുള്ള നീക്കത്തിനൊടുവില്‍ ക്ളോസ് റേഞ്ചില്‍നിന്ന് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ക്രിസ്റ്റ്യാനോക്കുണ്ടായിരുന്നുള്ളൂ. അടുത്ത ഊഴം ബെയ്ലിന്‍േറതായിരുന്നു. 66ാം മിനിറ്റില്‍ ഗോള്‍ നേടി ബെയ്ലും പട്ടികയില്‍ ഇടംപിടിച്ചു. കളി തീരാന്‍ നാലു മിനിറ്റ് ശേഷിക്കെ ജെസെ പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡുമായുള്ള (67) വ്യത്യാസം റയലിന്‍േറത് (66) ഒന്നായി ചുരുങ്ങി. കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ് സ്പോര്‍ട്ടിങ് ജിയോണിനോട് 2-1ന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.