സൂറിക്: 2006 ലോകകപ്പുമായി ബന്ധപ്പെട്ട് ജര്‍മനിക്കെതിരെ ഫിഫ എത്തിക്സ് കമ്മിറ്റി അന്വേഷണം. ലോകകപ്പ് വേദിക്കായി വോട്ട് സ്വന്തമാക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തിനു പിന്നാലെയാണ് ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ഉള്‍പ്പെടെ ആറു പ്രമുഖര്‍ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ ഫുട്ബാളറും ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന ബെക്കന്‍ ബോവറായിരുന്നു ജര്‍മന്‍ ലോകകപ്പിന്‍െറ മുഖ്യ സംഘാടകന്‍.
2000ത്തില്‍ നടന്ന വേദി തെരഞ്ഞെടുപ്പില്‍ ദക്ഷിണാഫ്രിക്കയെ 12-11ന് മറികടന്നാണ് ജര്‍മനി ലോകകപ്പ് ആതിഥേയരായത്. വേദി സ്വന്തമാക്കാനുള്ള നീക്കത്തില്‍ ചില പിഴവുകള്‍ സംഭവിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ബെക്കന്‍ ബോവര്‍ വെളിപ്പെടുത്തിയിരുന്നു. വോട്ടുറപ്പിക്കാന്‍ 67 ലക്ഷം യൂറോ കൈക്കൂലി നല്‍കിയതായി ജര്‍മന്‍ വാരികയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.