????????? ??? ??????? ?????????? ???????????????????, ?????????? ????, ??????????? ????????? ????????? ??????????????

ഇന്ത്യ- തുര്‍ക്മെനിസ്താന്‍ മത്സരം ഇന്ന്

കൊച്ചി: ഒരു ജയംകൊണ്ട് 2018 റഷ്യ ലോകകപ്പിലേക്കുള്ള വാതിലുകള്‍ ഇന്ത്യക്കുമുന്നില്‍ തുറക്കില്ല. എന്നാല്‍, സ്വന്തം മണ്ണില്‍ തോല്‍വിഭാരം കഴുകിക്കളഞ്ഞ് 2019ല്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യ കപ്പിലേക്കുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്താം. തുര്‍ക്മെനിസ്താനെതിരെ ഇന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍െറ ചിന്തകള്‍ ഇതായിരിക്കും. അതേസമയം, ഏഷ്യ കപ്പ് യോഗ്യതാമത്സരത്തിന്‍െറ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയ തുര്‍ക്മെനിസ്താന് ഇന്നത്തെ മത്സരം പ്രാധാന്യമുള്ളതല്ല. വൈകീട്ട് ആറുമുതല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
24ന് തെഹ്റാനില്‍ നടന്ന അവസാന എവേ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയശേഷമാണ് ഇന്ത്യ കൊച്ചിയിലത്തെുന്നത്. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ് ഡിയില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും തോറ്റ് മൂന്ന് പോയന്‍റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ. നവംബറില്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗുവാമിനെതിരെ മാത്രമായിരുന്നു ജയം. ഒക്ടോബറില്‍ നടന്ന ആദ്യപാദ യോഗ്യതാമത്സരത്തില്‍ തുര്‍ക്മെനിസ്താനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും ഏഷ്യ കപ്പിലേക്ക് പ്രതീക്ഷവെച്ചാണ് ഇന്ത്യ കൊച്ചിയില്‍ ബൂട്ട് കെട്ടുക. ജയിച്ചാലും തോറ്റാലും ഇന്ത്യക്ക് പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കേണ്ടിവരും.
ഇന്ത്യന്‍ ആക്രമണത്തിന് ശക്തി കൂട്ടാന്‍ നായകന്‍ സുനില്‍ ഛേത്രി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. അരക്കെട്ടിന് പരിക്കേറ്റിരുന്ന ഛേത്രി ഇറാനെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, കൊച്ചിയില്‍ ടീന്‍െറ പരിശീലനത്തില്‍ ഛേത്രി സജീവമായിരുന്നു. അതേസമയം, അവസാനനിമിഷം വരെ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.