ലണ്ടന്‍: ജീവിതത്തില്‍ ഏറ്റവും മധുരതരമായ വാര്‍ത്ത സ്വന്തം അമ്മയുടെ അടുത്തിരുന്ന് കേള്‍ക്കാനുള്ള വിധി, അതാണ് ക്ളോഡിയോ റാനിയേരിക്ക് കാലം കാത്തുവെച്ച സുന്ദര സമ്മാനം. പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനു പിന്നിലായി രണ്ടാമതുള്ള ടോട്ടന്‍ഹാം ചെല്‍സിയുമായി സമനില പിടിച്ച നിമിഷമാണ് ലെസ്റ്റര്‍ സിറ്റി കിരീടമുറപ്പിച്ചത്. ഈ സമയം ഇറ്റലിയില്‍ അമ്മയോടൊപ്പം ചെലവഴിക്കുകയായിരുന്നു റാനിയേറി.ലെസ്റ്റര്‍ കിരീടമുറപ്പിച്ച നിമിഷം അദ്ഭുത നിമിഷമായിരുന്നു. എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്താണ് പറയേണ്ടതെന്നറിയില ്ള-റാനിയേറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തികച്ചും പ്രായോഗികമായി ചിന്തിക്കുന്നയാളാണ് താന്‍. ഓരോ വിജയത്തിനു ശേഷം അടുത്ത വിജയത്തെക്കുറിച്ച് മാത്രം ചിന്തിച്ചു. അതിനപ്പുറം ഒന്നും ഞാന്‍ ചെയ്തിട്ടില്ല -കോച്ച് പറഞ്ഞു.
ചെല്‍സി, അത്ലറ്റികോ മഡ്രിഡ്, വലന്‍സിയ, യുവന്‍റസ്, റോമ, ഇന്‍റര്‍മിലാന്‍ തുടങ്ങി വലുതും ചെറുതുമായ 15ലേറെ ടീമുകള്‍ക്ക് ആചാര്യനായിരുന്നെങ്കിലും ഫുട്ബാള്‍ ലോകത്ത് വിജയപരിശീലകരുടെ പട്ടികയില്‍ റാനിയേരിയുടെ പേരുണ്ടായിരുന്നില്ല. പരിശീലന കരിയറിന്‍െറ മൂന്നാം ദശകത്തിലാണ് ആ ഭാഗ്യമത്തെിച്ചേരുന്നത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കുഞ്ഞന്മാരായ ലെസ്റ്റര്‍ സിറ്റിയെ, എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അയാള്‍ രാജാക്കന്മാരാക്കിയിരിക്കുന്നു; 2004 യൂറോ കപ്പില്‍ ഗ്രീസിനെ ചാമ്പ്യന്മാരാക്കിയ ഹിഡിങ്കിനെപ്പോലെ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്സനല്‍, ലിവര്‍പൂള്‍ തുടങ്ങിയ സിംഹങ്ങള്‍ വാണ കളത്തില്‍നിന്നാണ് ലെസ്റ്റര്‍ കിരീടം റാഞ്ചി, 132 വര്‍ഷത്തെ ചരിത്രം തിരുത്തിയത്. ചെല്‍സിയെ നാലു വര്‍ഷം പരിശീലിപ്പിച്ചെങ്കിലും കിരീടമൊന്നും നേടിക്കൊടുക്കാന്‍ റാനിയേരിക്ക് സാധിച്ചില്ല. 2000 മുതല്‍ 2004വരെയായിരുന്നു ചെല്‍സിയിലെ കാലയളവ്. ഇക്കാലയളവില്‍ ചെല്‍സിയെ വാര്‍ത്തെടുക്കുന്നതില്‍ റാനിയേരിയുടെ പങ്ക് വിസ്മരിക്കാനാവില്ല. റാനിയേറി വാര്‍ത്തെടുത്ത ടീമുമായാണ് ജോസ് മൗറീന്യോ ചെല്‍സിയെ ഉന്നതങ്ങളിലത്തെിക്കുന്നത്.
ചെല്‍സിയില്‍നിന്ന് വിട്ടശേഷം ചെറുതും വലുതുമായ നിരവധി ക്ളബുകളില്‍ ഹ്രസ്വ കാലത്തേക്ക് ഒപ്പിട്ടു. ഇറ്റലിയിലെ എ.എസ് മൊണാക്കോയിലെ രണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം 2014ല്‍ ഗ്രീസിന്‍െറ പരിശീലകനായി ചുമതലയേറ്റു. എന്നാല്‍, യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഫറോ ഐലന്‍ഡിനോടേറ്റ തോല്‍വി റാനിയേരിയെ ഗ്രീസില്‍നിന്ന് തെറിപ്പിച്ചു.പരാജയങ്ങളുടെ തുടര്‍ക്കഥയില്‍നിന്നാണ് 64 കാരനായ ഈ പരിശീലകന്‍ ലെസ്റ്ററിന്‍െറ ചുമതലയേറ്റെടുക്കുന്നത്. പിന്നീട് നടന്നതെല്ലാം കെട്ടുകഥയെ അനുസ്മരിപ്പിക്കുന്നതാണ്.ലെസ്റ്ററിനെ പരിശീലിപ്പിക്കാന്‍ അടുത്ത സീസണിലും റാനിയേരിയുണ്ടാകുമെന്ന് ഉറപ്പു പറയുന്നു. കിരീടനേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ളെങ്കിലും ക്ളബിന്‍െറ സ്ഥാനം മുന്‍നിരയിലുണ്ടാകുമെന്ന് അദ്ദേഹം പറയുമ്പോള്‍ ആ വാക്കുകള്‍ എങ്ങനെ തള്ളിക്കളയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.