?????? ???? ?????? ??? ????????? ???????????????? ??????????????? ?????????????????? ??????? ????????? ???????

ലണ്ടന്‍: ഒന്നാം പാദത്തിലെ തോല്‍വിക്ക് മധുരിക്കുന്ന മറുപടി നല്‍കി ലിവര്‍പൂള്‍ യുവേഫ യൂറോപ ലീഗ് ഫൈനലില്‍. ആദ്യ പാദത്തില്‍ വിയ്യാറയലിനോട് 1-0ത്തിന് തോറ്റവര്‍ രണ്ടാം അങ്കത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് സ്പാനിഷ് ടീമിനെ മുക്കിയാണ് 3-1ന്‍െറ അഗ്രിഗേറ്റ് ജയവുമായി യൂറോപ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്.
യുക്രെയ്ന്‍ ക്ളബ് ഷാക്തര്‍ ഡൊണസ്കിനെ തോല്‍പിച്ച നിലവിലെ ചാമ്പ്യന്‍ സെവിയ്യയാണ് 18ന് ബാസലിലെ മത്സരത്തില്‍ എതിരാളികള്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ അവസാന മിനിറ്റുകളില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് തകര്‍ത്ത അതേ സ്പിരിറ്റിലായിരുന്നു ലിവര്‍പൂള്‍. ഒന്നാം പാദത്തിലേറ്റ തോല്‍വിയുടെ ഓര്‍മകള്‍ ചുരുട്ടിയെറിഞ്ഞ് കളത്തിലിറങ്ങിയ യുര്‍ഗന്‍ ക്ളോപ്പിന്‍െറ സംഘത്തിനു മുന്നില്‍ വിയ്യാറയലിന് തുടക്കത്തിലേ ഭീഷണി ഉയര്‍ത്താനായുള്ളൂ. ആദ്യ അഞ്ചു മിനിറ്റില്‍ രണ്ടു നീക്കങ്ങള്‍ നടത്തി ലിവര്‍പൂള്‍ പ്രതിരോധത്തിന്‍െറ കരുത്ത് പരീക്ഷിച്ചറിഞ്ഞു. പക്ഷേ, ഏഴാം മിനിറ്റില്‍ ചെമ്പടക്ക് ആദ്യ ഗോള്‍ പിറന്നു. വലതുവിങ്ങില്‍നിന്ന് നതാനിയേല്‍ ക്ളിനെ നീട്ടിയടിച്ച ഷോട്ട് വിയ്യാ ഗോളി അറിയോളയുടെ കൈയില്‍ തട്ടിത്തെറിച്ചത് ഇടതുവിങ്ങില്‍ ഫെര്‍മിന്യോയിലേക്ക്. വീണ്ടും ഗോള്‍മുഖത്തത്തെിയ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ വിയ്യാ ക്യാപ്റ്റന്‍ ബ്രൂണോ സൊറിയാനോയുടെ ബൂട്ടില്‍ തട്ടി സ്വന്തം വലയിലേക്ക്. ലിവര്‍പൂളിന് അപ്രതീക്ഷിത ലീഡ്.
രണ്ടാം പകുതിയിലായിരുന്നു ശേഷിച്ച രണ്ടു ഗോളുകള്‍. ഡാനിയല്‍ സ്റ്ററിഡ്ജും (63ാം മിനിറ്റ്) ആഡം ലല്ലാനയും (81) എതിരാളിയുടെ തളര്‍ച്ച മുതലെടുത്ത് നിറയൊഴിച്ചതോടെ സീസണിലെ ആദ്യ കിരീടത്തിന് ഒരു ജയംമാത്രമകലെ ക്ളോപ്പിന്‍െറ സംഘം നിലയുറപ്പിച്ചു. ആദ്യ പകുതിയില്‍ ചില ശ്രദ്ധേയ നീക്കങ്ങള്‍ നടത്തിയതല്ലാതെ, വിയ്യാറയല്‍ ഗ്രൗണ്ടില്‍നിന്നേ മാഞ്ഞുപോയി. 71ാം മിനിറ്റു മുതല്‍ 10 പേരുമായാണ് സ്പാനിഷ് ടീം കളിച്ചത്.
2006-07 സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ യൂറോപ്യന്‍ ലീഗിലെ കലാശപ്പോരിന് യോഗ്യത നേടുന്നത്.
ആദ്യ പാദത്തില്‍ 2-2ന് സമനില വഴങ്ങിയാണ് ഷാക്തറും സെവിയ്യയും വീണ്ടുമിറങ്ങിയത്. സെവിയ്യക്കുവേണ്ടി കെവിന്‍ ഗമീറോ ഇരട്ട ഗോള്‍ നേടി. മരിയാനോ ഫെരീറോ മൂന്നാം ഗോളും നേടി. 44ാം മിനിറ്റില്‍ എഡ്വേഡോ സില്‍വയുടെ ഗോളിലൂടെ ഷാക്തര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരുടെ വിജയക്കുതിപ്പിന് ഇളക്കംവരുത്താനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.