മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് 26ാം മുത്തം. സീസണ് അവസാനിക്കാന്‍ ഒരു മത്സരംകൂടി ബാക്കിനില്‍ക്കെ ബയേണ്‍ എഫ്.സി ഇങ്കോള്സ്റ്റഡിനെ 2-1ന് കീഴടക്കിയാണ് ബുണ്ടസ് ലിഗ ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്കി നേടിയ ഇരട്ട ഗോളുകളാണ് ജര്‍മന്‍ ചാമ്പ്യന്മാരെ നിശ്ചയിച്ചത്.
33 കളിയില്‍ 27 ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമായി 85 പോയന്‍േറാടെയാണ് ബയേണ്‍ കിരീടമണിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 77 പോയന്റാണുള്ളത്.
തുടര്‍ച്ചയായി നാലാം ലീഗ് കിരീടനേട്ടം കൂടിയാണ് ബയേണിനിത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അത്ലറ്റികോ മഡ്രിഡിനോട് തോറ്റ് പുറത്തായതിന്‍െറ ക്ഷീണം തീര്‍ക്കുന്നതായി ബയേണിനും കോച്ച് പെപ് ഗ്വാര്‍ഡിയോളക്കും. 27 ഗോള്‍ നേടിയ ലെവന്‍ഡോസ്കിയാണ് സീസണിലെ ടോപ് സ്കോറര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.