മിഡ്ല്‍സ്ബറോ പ്രീമിയര്‍ ലീഗിലേക്ക്

ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ സമനിലപിടിച്ച മിഡ്ല്‍സ്ബറോ ഏഴു വര്‍ഷത്തിനുശേഷം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പന്തുതട്ടും. ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിലെ അവസാനമത്സരത്തില്‍ പോയന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനെ 1-1 സമനിലയില്‍ തളച്ചാണ് മിഡ്ല്‍സ്ബറോ പ്രീമിയര്‍ ലീഗ് യോഗ്യത നേടിയത്. രണ്ടാം സ്ഥാനത്തിനായി പോരടിച്ച ഇരു ടീമുകള്‍ക്കും 89 പോയന്‍റ് വീതമുണ്ടെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-0 ജയമാണ് മിഡ്ല്‍സ്ബറോക്ക് തുണയായത്. നിര്‍ണായകമത്സരത്തില്‍ സമനില വഴങ്ങിയതുവഴി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്രൈറ്റണിന്‍െറ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേറ്റു. ഹള്‍സിറ്റി, ഡെര്‍ബി, ഷെഫീല്‍ഡ് എന്നിവരുള്‍പ്പെടുന്ന പ്ളേഓഫില്‍ ചാമ്പ്യന്മാരായാലേ ബ്രൈറ്റണ് ഇക്കുറി പ്രീമിയര്‍ ലീഗ് പ്രവേശം സാധ്യമാകൂ. 93 പോയന്‍റുമായി ലീഗ് ചാമ്പ്യന്മാരായ ബേണ്‍ലി നേരത്തെതന്നെ പ്രീമിയര്‍ ലീഗ് പ്രവേശം ഉറപ്പിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം മിഡ്ല്‍സ്ബറോ പ്ളോഓഫിന് യോഗ്യത നേടിയെങ്കിലും നോര്‍വിച്ചിനോട് തോറ്റതോടെ പ്രതീക്ഷ അസ്തമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.