സൂഫിച്ച്: ഫിഫയുടെ വിലക്ക് മറികടക്കുന്നതില്‍ മിഷേല്‍ പ്ളാറ്റീനി പരാജയപ്പെട്ടതില്‍ ദു:ഖമുണ്ടെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ഫിഫയുടെ വിലക്കിനെ തുടര്‍ന്ന് പ്ളാറ്റീനിക്ക് ഫിഫ അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടിവരുന്നു. പ്ളാറ്റീനിയുടെ പിന്തുണയോടെയാണ് ഇന്‍ഫാന്‍റിനോ തെരഞ്ഞെടുക്കപ്പെട്ടത്.
ഫിഫ പ്രസിഡന്‍റ് എന്ന നിലയില്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നതായി ഇന്‍ഫാന്‍റിനോ പറഞ്ഞു. എന്നാല്‍, വ്യക്തിപരമായി ഈ തീരുമാനത്തില്‍ താന്‍ ദു$ഖിതനാണ്. അവസാന ഒമ്പതു വര്‍ഷമായി യുവേഫയില്‍ പ്ളാറ്റീനിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ മഹത്തായ പല കാര്യങ്ങളും ഒരുമിച്ചു ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം നല്ല ഓര്‍മകള്‍ തുടരാനായി താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സെപ് ബ്ളാറ്ററിന്‍െറ പിന്‍ഗാമിയായി ഫിഫയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നയാളാണ് പ്ളാറ്റീനി. ഫിഫയില്‍നിന്ന് 20 ലക്ഷം ഡോളര്‍ കൈക്കൂലി സ്വീകരിച്ചെന്ന കേസിനെ തുടര്‍ന്നാണ് പ്ളാറ്റീനിക്ക് ഫിഫയുടെ വിലക്കുവീണത്. വിലക്കിനെതിരെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതോടെയാണ് പ്ളാറ്റീനിക്ക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.