പടയാളികളായി; യൂറോ സോക്കര്‍ താളത്തിന് ലോകം കാത്തിരിക്കുന്നു

പാരിസ്: ക്ളബ് പോരാട്ടങ്ങള്‍ക്ക് കൊടിയിറങ്ങിയതിനു പിന്നാലെ ഫുട്ബാള്‍ ലോകം നാലു വര്‍ഷത്തെ ഇടവേളക്കുശേഷം വിരുന്നത്തെുന്ന യൂറോ കപ്പിന്‍െറ ആവേശത്തിലേക്ക്. ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെ ഫ്രാന്‍സില്‍ പന്തുരുളുന്ന വന്‍കരയുടെ ഉത്സവത്തിന് ടീമുകള്‍ ഏറെയും ഒരുങ്ങി.
ചിലര്‍ 30-35 അംഗ ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 23 അംഗ അന്തിമ സംഘവുമായി ആതിഥേയരായ ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം ടീമുകള്‍ ഒരുമുഴം മുമ്പേ തയാറെടുപ്പാരംഭിച്ചു. ഈ മാസം 30 ആണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. അതിനു മുമ്പേ സന്നാഹ മത്സരങ്ങളുടെ തിരക്കിലേക്കും ടീമുകളമരും. ഇംഗ്ളണ്ടാണ് 26 അംഗ സാധ്യതാ ടീമിനെ ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ, നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍, മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയവരും ടീമിനെ പ്രഖ്യാപിച്ചു. ഡീഗോ കോസ്റ്റ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ എന്നിവരെ ഒഴിവാക്കിയ സ്പെയിനാണ് ആരാധകരെ ഞെട്ടിച്ചത്.

ലോകചാമ്പ്യന്‍ ടീമിലെ 14 പേരെ ഉള്‍പ്പെടുത്തിയാണ് ജര്‍മന്‍ കോച്ച് യൊആഹിം ലോയ് വ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്. രണ്ടു പുതുമുഖങ്ങള്‍ക്കും അവസരം നല്‍കി. പരിക്കേറ്റ നായകന്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റൈഗര്‍ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് തെളിയിച്ചാലേ അന്തിമ പട്ടികയില്‍ ഇടം നേടൂ. ഷൈ്വന്‍സ്റ്റൈഗര്‍ പുറത്തായാല്‍ ഗോളി മാനുവല്‍ നോയര്‍, ജെറോ ബോട്ടെങ് എന്നിവരിലൊരാള്‍ നായകവേഷമണിഞ്ഞേക്കും.

പരിക്കും ഫോമില്ലായ്മയുമാണ് ഡീഗോ കോസ്റ്റ, യുവാന്‍ മാറ്റ, ഫെര്‍ണാണ്ടോ ടോറസ് എന്നിവര്‍ക്ക് സ്പാനിഷ് ടീമില്‍ ഇടം നഷ്ടപ്പെടുത്തിയത്. ബയേണ്‍ മ്യൂണിക് ഡിഫന്‍ഡര്‍ യാവി മാര്‍ട്ടിനസ്, ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ സാന്‍റി കസറോള എന്നിവരും ടീമിനു പുറത്തായി. അതേസമയം, അത്ലറ്റികോ ബില്‍ബാവോയുടെ 35കാരനായ അരിറ്റ്സ് അഡുറിസിനെ കോച്ച് വിസെന്‍െറ ഡെല്‍ബോസ്ക്വെതിരിച്ചുവിളിച്ചു. സ്പെയിനിനുവേണ്ടി മൂന്നു കളിയില്‍ മാത്രം ബൂട്ടണിഞ്ഞ അഡുറിസ് ആറു വര്‍ഷത്തിനു ശേഷമാണ് ദേശീയ ടീമില്‍ തിരിച്ചത്തെുന്നത്.

കിരീടഫേവറിറ്റുകളായ ബെല്‍ജിയത്തെ വിന്‍സെന്‍റ് കൊംപനിയുടെ അഭാവത്തില്‍ എഡന്‍ ഹസാര്‍ഡ് നയിക്കും. 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഫ്രഞ്ച് ടീമില്‍ ആന്‍റണി മാര്‍ഷല്‍, ഒലിവര്‍ ജിറൂഡ്, അന്‍േറാണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ എന്നിവര്‍ ഇടം നേടി. റയല്‍ മഡ്രിഡ് താരം ഗാരെത് ബെയ്ലില്ലാതെയാണ് വെയ്ല്‍സിന്‍െറ യൂറോ സന്നാഹ ക്യാമ്പ് ആരംഭിച്ചത്. ചാമ്പ്യന്‍സ് ലീഗിനുശേഷം ബെയ്ല്‍ ടീമിനൊപ്പം ചേരും. സന്നാഹ മത്സരങ്ങള്‍ ഈ മാസം 22ന് ആരംഭിക്കും. ഇംഗ്ളണ്ട് ആസ്ട്രേലിയ, തുര്‍ക്കി, പോര്‍ചുഗല്‍ ടീമുകളെയും സ്പെയിന്‍ ദക്ഷിണ കൊറിയ, ജോര്‍ജിയ ടീമുകളെയും ജര്‍മനി ഹംഗറി, സ്ലോവാക്യ ടീമുകളെയും നേരിടും.

ഗ്രൂപ് എ: ഫ്രാന്‍സ്, റുമേനിയ, അല്‍ബേനിയ, സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ് ബി: ഇംഗ്ളണ്ട്, റഷ്യ, വെയ്ല്‍സ്, സ്ലോവാക്യ.
ഗ്രൂപ് സി: ജര്‍മനി, യുക്രെയ്ന്‍, പോളണ്ട്, നോ. അയര്‍ലന്‍ഡ്.
ഗ്രൂപ് ഡി: സ്പെയിന്‍, ചെക് റിപ്പബ്ളിക്, തുര്‍ക്കി, ക്രൊയേഷ്യ.
ഗ്രൂപ് ഇ: ബെല്‍ജിയം, ഇറ്റലി, റി. അയര്‍ലന്‍ഡ്, സ്വീഡന്‍.
ഗ്രൂപ് എഫ്: പോര്‍ചുഗല്‍, ഐസ്ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.