ലണ്ടന്‍: പത്തുപേരുമായി കളിമുഴുമിപ്പിച്ചാണ് യുനൈറ്റഡ് 12 വര്‍ഷത്തിനൊടുവില്‍ എഫ്.എ കപ്പ് സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ഇരുവരും വലകുലുക്കിയത്. 78ാം മിനിറ്റില്‍ ജാസന്‍ പഞ്ചിയോണ്‍ ക്രിസ്റ്റല്‍ പാലസിനെ മുന്നിലത്തെിച്ചു. 81ാം മിനിറ്റില്‍ മൗറെയ്ന്‍ ഫെല്ളെയ്നിയുടെ ക്രോസിലൂടെയത്തെിയ പന്ത് യുവാന്‍ മാട്ട വലയിലാക്കി യുനൈറ്റഡിന് സമനില സമ്മാനിച്ചു. നിശ്ചിത സമയത്തിന് ലോങ് വിസില്‍ ഉയരുന്നതുവരെ ആര്‍ക്കും സ്കോര്‍ ചെയ്യാനുമായില്ല.
അധികസമയത്തേക്ക് നീങ്ങിയ കളിയുടെ 15ാം മിനിറ്റില്‍ ക്രിസ് സ്മാളിങ് ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ യുനൈറ്റഡ് പത്തിലേക്ക് ചുരുങ്ങി. പക്ഷേ, 20ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിന്‍െറ ഗോളിലൂടെ കിരീടം മാഞ്ചസ്റ്ററിന് സ്വന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.