യൂറോകപ്പ് സന്നാഹ മത്സരത്തിൽ ഫ്രാന്‍സിനു ജയം

പാരിസ്: യൂറോകപ്പ് സന്നാഹ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സിനു ജയം. കാമറൂണിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണു ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. സമനിലയിലേക്കു പോകുമെന്നു തോന്നിച്ച മത്സരത്തില്‍ വെസ്റ്റ്ഹാം താരം ദിമിത്രി പായറ്റ് 90ാം മിനിറ്റില്‍ നേടിയ ഗോളാണു ഫ്രാന്‍സിന്‍െറ രക്ഷക്കത്തെിയത്.

20ാം മിനിറ്റില്‍ ബ്ളെയ്സ് മറ്റ്യൂഡിയാണു ആദ്യ ഗോള്‍ നേടിയത്. പിന്നില്‍ നിന്നും ഓടിയത്തെിയ കിങ്സ്മാന്‍െറ  പാസ് സ്വീകരിച്ച മറ്റ്യൂഡി കാമറൂണ്‍ വലയിലേക്കു പന്തടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍, രണ്ടു മിനിറ്റ് തികയുന്നതിനു മുമ്പ് വിന്‍സന്‍റ് അബൂബക്കറിലൂടെ ആഫ്രിക്കന്‍ ടീം സമനില പിടിച്ചു. ആദ്യ പകുതിക്കു തൊട്ടുമുമ്പ് പോള്‍ പോഗ്ബയുടെ ക്രോസ് വലയിലത്തെിച്ച ഒലിവര്‍ ജിറൂഡ് ഫ്രാന്‍സിനെ വീണ്ടും മുന്നിലത്തെിച്ചു. എന്നാല്‍, 88ാം മിനിറ്റില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ കോസിലേനിയുടെ പിഴവ് മുതലെടുത്ത ഷോര്‍പോ മോട്ടിങ് സ്കോര്‍ വീണ്ടും തുല്യമാക്കി. ഇതോടെ മത്സരം സമനിലയിലവസാനിക്കുമെന്ന് കരുതിയെങ്കിലും 90ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് പായറ്റ് ഗോളാക്കി മാറ്റുകയായിരുന്നു.
ബുധനാഴ്ച നടക്കുന്ന പ്രധാന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ ദക്ഷിണ കൊറിയയെയും ബെല്‍ജിയം ഫിന്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്സ് പോളണ്ടിനെയും ചെക് റിപ്പബ്ളിക് റഷ്യയെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.