വില്‍ക്കാനുണ്ട്, പെലെയുടെ ഓര്‍മകള്‍

ലണ്ടന്‍: വിലമതിക്കാനാവാത്ത അപൂര്‍വതകള്‍ക്കായി പണമെറിഞ്ഞ് മത്സരിക്കുന്നവരെ കാത്ത് ഒരു അമൂല്യ ശേഖരമത്തെുന്നു. ഫുട്ബാള്‍ ആരാധകര്‍ കാണാനും തൊടാനും കൊതിക്കുന്ന സാക്ഷാല്‍ പെലെയുടെ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. അടുത്ത മാസം നടക്കുന്ന ലണ്ടന്‍ ലേലത്തിലാണ് മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ഇതിഹാസത്തിന്‍െറ 2000ത്തിലേറെ ശേഖരങ്ങള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാനത്തെുന്നത്. ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് ലേലം. ബുധനാഴ്ച മുതല്‍ പ്രദര്‍ശനത്തിന് വെച്ചശേഷമാവും ലേല നടപടികള്‍. നിധിപോലെ സ്വകാര്യമായി സൂക്ഷിച്ച അമൂല്യശേഖരങ്ങള്‍ കൂടുതല്‍ കരുതല്‍ ലഭിക്കുന്നതിനായാണ് പെലെ ലേലത്തിന് വെക്കുന്നത്. ‘ദുര്‍ഘടമായ തീരുമാനമായിരുന്നു ഇത്. പക്ഷേ, കലാമൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ ലഭിക്കുന്നതാണ് ഇഷ്ടം. എന്‍െറമാത്രമായൊതുങ്ങിയ ഓര്‍മകള്‍ ലോകമെങ്ങുമുള്ളവര്‍ക്കൊപ്പം പങ്കിടാനുള്ള അവസരം കൂടിയാണിത്. ഒപ്പം, സഹായം കാത്തിരിക്കുന്ന ഒരുപാടുപേര്‍ക്കുള്ളതും’ -ലേല തീരുമാനത്തെ കുറിച്ച് പെലെ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് ബ്രസീലിലെ കുട്ടികളുടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായാണ് മാറ്റിവെക്കുന്നത്.

പതിനഞ്ചാം വയസ്സിലണിഞ്ഞ സാന്‍േറാസ് ജഴ്സി, 1000ാം കരിയര്‍ ഗോള്‍ നേടിയ സാന്‍േറാസിന്‍െറ തന്നെ കുപ്പായം, മൂന്ന് ലോകകപ്പ് നേട്ടത്തിന്‍െറ ആദരവായി ബ്രസീല്‍ സമ്മാനിച്ച യഥാര്‍ഥ യുള്‍റിമെ കപ്പ് തുടങ്ങി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിച്ച മെഡലുകള്‍, ജഴ്സികള്‍, ബൂട്ട്, വിവിധ രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ എന്നിവയും ലേലത്തിനുണ്ട്. 25ലക്ഷം മുതല്‍ 35 ലക്ഷം പൗണ്ട് വരെ തുകയാണ് ലേലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT