നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന് രണ്ടാം ജയം

ഗുവാഹതി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം ജയം. സ്വന്തം തട്ടകമായ ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്.സി ഗോവയെയാണ് നെലോ വിന്‍ഗാദയുടെ ടീം തോല്‍പിച്ചത്. ഇരുപകുതികളിലുമായി ഉറുഗ്വായ് സ്ട്രൈക്കര്‍ എമിലിയാനോ അല്‍ഫാരോയുടെ (20, 62 മിനിറ്റ്) വകയായിരുന്നു രണ്ടു ഗോളുകളും.

ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവില്‍നിന്നായിരുന്നു ആദ്യ ഗോള്‍. മാര്‍ക്വീ താരം ലൂസിയോ നല്‍കിയ മൈനസ് പാസ് നിയന്ത്രണത്തിലെടുക്കുന്നതില്‍ കട്ടിമണിക്ക് പിഴച്ചപ്പോള്‍ ഓടിയത്തെിയ അല്‍ഫാരോയുടെ ദേഹത്തുതട്ടി പന്ത് വലയിലേക്ക്. കളി ഒരു മണിക്കൂര്‍ പിന്നിടവെ ഹാലിചരണ്‍ നര്‍സായിയുടെ ഹീല്‍ ഫ്ളിക്കില്‍ ലഭിച്ച പന്തില്‍ അല്‍ഫാരോയുടെ ഷോട്ട് കട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ വലയിലത്തെിയപ്പോള്‍ നോര്‍ത് ഈസ്റ്റ് ജയമുറപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.